Kerala

സഭാ തർക്കം; സുപ്രിംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി

സഭാ തർക്കം സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് നടപ്പാക്കിയേ മതിയാകൂവെന്ന് ഹൈക്കോടതി. പള്ളി ഏറ്റെടുക്കാൻ പൊലീസിനെ നിയോഗിക്കാൻ ഉദ്ദേശമില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ പൊലീസ് നടപടി ആവശ്യമായി വരും. 1934 ലെ ഭരണഘടന ലംഘിക്കുന്നത് അംഗീകരിക്കാനാകില്ല. പള്ളികൾക്കും വസ്തുവകകൾക്കും സുരക്ഷ ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. സമാധാനം നിലനിർത്തുകയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ സർക്കാർ കൂടുതൽ സമയം തേടി. കേസ് ഈ മാസം 26 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതിനിടെ പള്ളിത്തർക്ക കേസ് പരിഗണിക്കുന്നതിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. കോടതിയെ അവഹേളിക്കുന്ന പരാമർശം നടത്തിയ യാക്കോബായ സഭാ അഭിഭാഷകനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. അഡ്വ. മാത്യു. ജെ. നെടുമ്പാറയാണ് മോശം പദപ്രയോഗം നടത്തിയത്. തന്നെ ഭീഷണിപ്പെടുത്തേണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.