പൌരത്വബില്‍, എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി 17ന് ഹര്‍ത്താല്‍ നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ,ഡി.എച്ച്.ആര്‍.എം, ജമായത്ത് കൌണ്‍സില്‍ തുടങ്ങി 35 ഓളം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലെന്ന് സംഘടനകള്‍ അറിയിച്ചു. 35ഓളം സംഘടനകളാണ് ഒരുമിച്ച് ഹര്‍ത്താലിന് പിന്തുണയുമായ് രംഗത്ത് എത്തിയത്.
