Kerala

കോഴിക്കോട്ടെ ചില പ്രദേശങ്ങളിൽ ഇന്ന് ഹർത്താൽ

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രിംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് കോഴിക്കോട് മലയോര മേഖലകളിലെ ഹർത്താൽ ഇന്ന്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.

പന്ത്രണ്ട് പഞ്ചായത്തുകളിൽ പൂർണമായും മൂന്ന് പഞ്ചായത്തുകളിൽ ഭാഗികമായുമാണ് എൽഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, കാട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിൽ മുഴുവനായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ മലയോര മേഖലകളിലുമാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.