ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയിൽ നിർത്തിയിട്ട ലോറിയുടെ പുറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. തിരുപ്പൂർ സ്വദേശികളായ വെങ്കിടാചലം, ശരവണൻ എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
Related News
സിൽവർ ലൈൻ; സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീൽ മാറ്റി
സിൽവർ ലൈൻ തടഞ്ഞ സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീൽ മാറ്റി. വിശദമായ ഉത്തരവിനായാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ മാറ്റിയത്. സർവേ തടഞ്ഞ രണ്ടാമത്തെ ഇടക്കാല ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബെഞ്ച് പരാമർശിച്ചു. രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ അഡ്വക്കേറ്റ് ജനറൽ തന്റെ അതൃപ്തി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷൻ ബെഞ്ച് കേസിൽ വിധി പറയാൻ മാറ്റിയ കാര്യം സിംഗിൾ ബെഞ്ചിനെ […]
അട്ടപ്പാടിയിൽ പുലി ഇറങ്ങിയതായി പ്രദേശവാസികൾ
അട്ടപ്പാടി ആനക്കല്ലിൽ പുലി ഇറങ്ങിയതായി പ്രദേശവാസികൾ. ആനക്കല്ലിൽ പശുവിനെ പുലി കൊന്നു. വനത്തോട് ചേർന്നുള്ള പ്രദേശത്താണ് ചത്ത പശുവിനെ കണ്ടെത്തിയത്. ആനക്കൽ സ്വദേശി ശശിയുടെ കറവപ്പശുവിനെ പുലി ആക്രമിച്ചുകൊല്ലുകയായിരുന്നു. സ്ഥലത്തെത്തിയ ശശി ബഹളം വെച്ചതോടെയാണ് പുലി പശുവിനെ ഉപേക്ഷിച്ചു പോയത്.
വിദേശ യാത്രക്കായി 8400 കോടിയുടെ പുതിയ വിമാനം; മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രിയുടെ സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമാണ് 8400 കോടി രൂപയുടെ വിമാനം വാങ്ങിയതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വലിയ മുതൽ മുടക്കിൽ വിമാനം വാങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. 8400 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വാങ്ങിയ പുതിയ വി.വി.ഐ.പി എയർക്രാഫ്റ്റിന്റെ വില. പ്രധാനമന്ത്രിയുടെ സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമാണ് 8400 കോടി രൂപയുടെ വിമാനം വാങ്ങിയതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ആ തുക […]