പി സി ജോര്‍ജിനെ ഉടൻ അറസ്റ്റ് ചെയ്തേക്കും. പീഡനപരാതിയില്‍ പി സി ജോര്‍ജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സോളര്‍ കേസ് പ്രതിയുടെ പരാതിയിലാണ് പൊലീസ് നടപടി. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പി സി ജോര്‍ജിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്.
Related News
സംശയങ്ങളെല്ലാം ചോദിക്കാം, കെ റെയില്‍ മറുപടി നല്‍കും; ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ വ്യാഴാഴ്ച
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങളും ആശങ്കകളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കാന് കെ റെയില്‍. ഓണ്‍ലൈനായി സംവാദം സംഘടിപ്പിച്ച് ജനങ്ങളുടെ സംശയങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കാനാണ് കെ റെയില്‍ പദ്ധതിയിട്ടിരിക്കുന്നത്. വ്യാഴാഴ്ച ഓണ്‍ലൈന്‍ സംവാദ പരിപാടിയായ ജനസമക്ഷം സില്‍വര്‍ലൈന്‍ നടക്കും. വൈകിട്ട് നാല് മണി മുതല്‍ റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്റായി സംശയങ്ങള്‍ ചോദിക്കാമെന്നാണ് കെ റെയില്‍ അറിയിച്ചിരിക്കുന്നത്. കെ റെയില്‍ എംഡി വി അജിത് കുമാര്‍ തന്നെയാണ് ജനങ്ങളുടെ സംശയങ്ങള്‍ക്ക് […]
അറബിക്കടലില്‍ ‘ക്യാര്‍’ ചുഴലിക്കാറ്റ്; കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ക്യാര്‍ ചുഴലിക്കാറ്റെന്ന് പേരിട്ട ന്യൂനമര്‍ദം മഹാരാഷ്ട്ര തീരത്തോട് അടുക്കുന്ന സാഹചര്യത്തില്‍ രത്നഗിരിയിലും മുംബൈയിലും ജാഗ്രതാ നിര്‍ദേശം നല്കി. ഒമാൻ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ് ഈ മാസം അവസാനത്തോടെ സലാലക്ക് സമീപം കര തൊട്ടേക്കും. ക്യാര്‍ കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ […]
‘ലോക്കറിലുണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ്മിഷനില്‍ ലഭിച്ച കമ്മിഷന്’; ആരോപണവുമായി സ്വപ്ന
ലൈഫ് മിഷന് പദ്ധതിയില്‍ എം ശിവശങ്കര്‍ കമ്മിഷന് വാങ്ങിയെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. തന്റെ ലോക്കറിലുണ്ടായിരുന്ന ഒരു കോടിരൂപ എം ശിവശങ്കറുടെ കമ്മിഷന് പണമായിരുന്നെന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. ലൈഫ് മിഷന് ഇടപാടിലെ കമ്മിഷന് വിവരങ്ങള്‍ സിബിഐ സംഘത്തെ അറിയിച്ചിട്ടുണ്ട്. ലൈഫ് മിഷന് പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ഒരു ചര്‍ച്ചയിലാണ് തീരുമാനിച്ചത്. കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി, കോണ്‍സുല്‍ ജനറല്‍, […]