മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ ആറ് പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവരിലാണ് പനി സ്ഥിരീകരിച്ചത്. ക്യാമ്പിലെ നൂറോളം പേർക്ക് പനി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ആറ് പേരിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് നിർദേശിച്ചു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/05/h1n1-confirmed-in-malappuram-police-camp.jpg?resize=1200%2C600&ssl=1)