നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. പൊലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ഇവരെ അനുനയിപ്പിച്ച് ക്യാമ്പിലേക്ക് മാറ്റി
കോഴിക്കോട് നന്തിയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. പൊലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ഇവരെ അനുനയിപ്പിച്ച് ക്യാമ്പിലേക്ക് മാറ്റി. ഇന്ന് രാവിലെ മുതലാണ് ദേശീയപാത ഉപരോധിക്കാനായി ഇവര്‍ എത്തിയത്.കേരളത്തില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികെളെ കൊണ്ടുപോകുന്ന പ്രത്യേക ട്രെയിന്‍ ഇന്ന് റദ്ദ് ചെയ്തിരുന്നു. ബിഹാറിലേക്കായിരുന്നു ഇന്ന് ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്.
ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. തങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നാണ് ഇവര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നുവെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.