കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട് ഹർജി നൽകില്ല. കെ.ടി ജലീൽ രാജിവച്ച സാഹചര്യത്തിലാണ് ഹർജി നൽകേണ്ടതില്ലെന്ന തീരുമാനം. സർക്കാരിന് നേരിട്ട് ഹർജി നൽകാമെന്ന് അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം ലഭിച്ചിരുന്നു.
ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാൽ സർക്കാറിന് തുടർനടപടി സ്വീകരിക്കാമെന്നുമാണ് എ.ജി നിയമോപദേശം നൽകിയത്. ജലീലിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് റിട്ട് ഹർജി നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം.
ബന്ധുനിയമന ആരോപണത്തിൽ കെ. ടി ജലീൽ കുറ്റക്കാരനാണെന്നും മന്ത്രിയായി തുടരാൻ അർഹനല്ലെന്നും ലോകായുക്ത ഉത്തരവിട്ടിരുന്നു. ന്യൂനപക്ഷവികസന കോർപ്പറേഷൻ ജനറൽ മാനേജറായി ജലീലിന്റെ ബന്ധു കെ. ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ.