ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം സർക്കാർ തള്ളിയ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടന വായിക്കാൻ പ്രതിപക്ഷം തയ്യാറാകണം. സർക്കാരിനെ തിരുത്തലും ഉപദേശിക്കലുമാണ് തന്റെ ജോലിയെന്നും ഗവര്‍ണര്‍ കോഴിക്കോട് പറഞ്ഞു. തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു, എന്നാൽ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറയരുത്,
വിമർശനങ്ങൾ ഭരണഘടനക്കുള്ളിൽ നിന്നുകൊണ്ടാകണമെന്നും ഗവർണർ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Related News
ചാര്‍ജ്ജ് തീര്‍ന്നു; കെ.എസ്.ആര്.ടി.സി ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ പെരുവഴിയിലായി
ഉദ്ഘാടന ശേഷം നിരത്തിലിറക്കിയ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകള്‍ ചാർജില്ലാതെ നിന്നു. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് ഇലക്ട്രിക് ബസ് ദീർഘദൂര സർവീസിന് ഇറക്കിയതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ദീർഘദൂര സർവീസുകൾക്ക് ഇലക്ട്രിക് ബസ് ഉപയോഗിക്കുന്നത് തുടരുമെന്ന് എം.ഡി. എം.പി. ദിനേശ് അറിയിച്ചു. തച്ചങ്കരിയുടെ പരീക്ഷണങ്ങൾ അതേ പടി തുടരുന്ന പുതിയ കെ.എസ്.ആർ.ഡി.സി എം.ഡി. എം.പി.ദിനേശിന് തുടക്കത്തിലെ പാളിച്ച. വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ദീർഘദൂര സർവീസിന് ഇലക്ട്രിക് ബസ് ഇറക്കിയതാണ് ആക്ഷേപത്തിന് കാരണം. ഇന്ന് തിരുവനന്തപ്പുരത്ത് നിന്ന് എറണാകുളത്തേക്ക് പോയ ബസ് […]
‘മോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്ന എല്‍ഡിഎഫും’; ഗവര്‍ണര്‍ക്കെതിരെ കോടിയേരി
സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ‘ഗവര്‍ണര്‍ വളയമില്ലാതെ ചാടരുത്’ എന്ന പേരില്‍ ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. ഗവര്‍ണര്‍ സമാന്തരഭരണം അടിച്ചേല്‍പ്പിക്കേണ്ടെനന്നും ആരിഫ് മുഹമ്മദ് ഖാന് കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുന്നുവെന്നും കോടിയേരി ലേഖനത്തില്‍ പറഞ്ഞു. ‘ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിയമഭേദഗതികള്‍സഭയില്‍ വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വലിയൊരു പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷം സഭയ്ക്കുള്ളിലും പുറത്തും പരിശ്രമിക്കുകയാണ്. സഭയ്ക്ക് പുറത്ത് ആക്ഷേപവ്യവസായത്തില്‍ കോണ്‍ഗ്രസുകാരേക്കാള്‍ മുന്നിലാണെന്നു […]
“വണ്ടിയെ പ്രണയിച്ചതിന് തീവ്രവാദിയെ പോലെ പിടിച്ചുകൊണ്ടുപോകുന്നു…” വ്ലോഗര്‍മാരെ കോടതിയില്‍ ഹാജരാക്കും
നിയമപരമായി വാഹനമോടിച്ചതിന് തങ്ങളെ വാഹനവകുപ്പ് അനാവശ്യമായി വേട്ടയാടുകയാണെന്ന് വ്ലോഗര്‍ സഹോദരങ്ങളായ എബിനും ലിബിനും. വണ്ടിയെ സ്നേഹിച്ചതിന് തീവ്രവാദിയെ കൊണ്ടുപോകുന്നത് പോലെയാണ് പൊലീസ് കൊണ്ടുപോകുന്നതെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. ആര്.ടി ഓഫീസില്‍ അതിക്രമിച്ച് കയറിയതിനാണ് വ്ലോഗര്‍മാര്‍ക്കെതിരെ കേസ് എടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കും. രൂപമാറ്റം വരുത്തിയ വാഹനം നിരത്തിലിറക്കിയതിനാണ് ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ വ്ലോഗര്‍മാരുടെ വാഹനം കസ്റ്റഡിയിലെടുത്തത്. നികുതി അടച്ചില്ലെന്ന് പറഞ്ഞാണ് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചുകൊണ്ടുപോയത്. ടാക്സ് […]