നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച് ഗവര്ണര് നിയമവശം പരിശോധിക്കാനൊരുങ്ങുന്നു. പൌരത്വ നിയമഭേദഗതിയുള്പ്പെടെ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള് നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. ഇത് കോടതി അലക്ഷ്യമാണോയെന്ന കാര്യമാണ് പരിശോധിക്കുക.
Related News
അട്ടിമറി നടന്നത് എം.എല്.എമാരുടെ ഒപ്പുകള് ദുരുപയോഗം ചെയ്ത്;
മഹാരാഷ്ട്രയില് ബി.ജെ.പിയുമായി സഖ്യം ചേര്ന്ന അജിത് പവാറിനെതിരെ ഗുരുതര ആരോപണവുമായി എന്.സി.പി നേതാവ് നവാബ് മാലിക്. എന്.സി.പി എം.എല്.എമാരുടെ ഒപ്പുകള് ദുരുപയോഗം ചെയ്താണ് അജിത് പവാര് ഗവര്ണര്ക്ക് രേഖകള് കൈമാറിയതെന്ന് മാലിക് പറഞ്ഞു. എം.എല്.എമാരുടെ അറ്റന്ഡന്സ് രജിസ്റ്ററില് ചേര്ത്തിയിരുന്ന ഒപ്പ് ദുരുപയോഗം ചെയ്യുകയാണ് അജിത് പവാര് ചെയ്തത്. ഒപ്പുകളടങ്ങിയ കടലാസ് കെെവശം വെച്ചിരുന്നത് അജിത് പവാറാണ്. സത്യപ്രതിജ്ഞക്കായി എം.എല്.എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്ണറെ ബോധിപ്പിക്കാന് ഈ ഒപ്പ് ഉപയോഗിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമാന ആരോപണവുമായി കോണ്ഗ്രസും രംഗത്തെത്തി. 105 […]
വ്യാജ ഒസ്യത്ത് ഉപയോഗിച്ച് ജോളി ഭൂമി സ്വന്തമാക്കിയതില് വില്ലേജ് ഓഫീസില് വീഴ്ചകള് സംഭവിച്ചു
വ്യാജ ഒസ്യത്ത് ഉപയോഗിച്ച് ജോളി ഭൂമി സ്വന്തമാക്കിയതില് വില്ലേജ് ഓഫീസില് വീഴ്ചകള് സംഭവിച്ചതായി പ്രാഥമിക നിഗമനം. ഉടമസ്ഥരല്ലാത്ത ആളുടെ പേരില് നികുതി സ്വീകരിച്ചത് ഗുരുതര പിഴവാണെന്ന് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ഓമശേരി പഞ്ചായത്ത് ഓഫീസില് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില് പരിശോധന നടത്തി. വ്യാജ ഒസ്യത്തും അനുബന്ധരേഖകകളും ഉപയോഗിച്ച് ടോം തോമസിന്റെ പേരിലുള്ള ഭൂമി ജോളി സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു. വില്ലേജ് ഓഫീസില് നികുതി അടച്ചതടക്കമുള്ള രേഖകള് ഹാജരാക്കി ആയിരുന്നു പഞ്ചായത്തില് ഉടമസ്ഥാവകാശം മാറ്റിയെടുത്തത്. […]
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം സംഘർഷം; ഒരാൾക്ക് പരുക്ക്
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം സംഘർഷം. ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. തിരുനെൽവേലി സ്വദേശി ആൻ്റണി രാജിനാണ് പരുക്കേറ്റത്. ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.