Kerala

തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു

തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു. പഞ്ചര്‍ ഒട്ടിക്കാത്തതിന്‍റെ വൈരാഗ്യമാണ്‌ വെടിവെക്കാന്‍ കാരണം.

തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു. പഞ്ചര്‍ ഒട്ടിക്കാത്തതിന്‍റെ വൈരാഗ്യമാണ് വെടിവെക്കാന്‍ കാരണം. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ ഷഫീക്ക്, ഷാജിൽ, ഡിറ്റ് എന്നിവരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയിലാണ് സംഭവം. പഞ്ചറായ ടയര്‍ ഒട്ടിച്ച് നല്‍കാത്തതിലുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനിടയാക്കിയത്‌. കടയുടമ പാലക്കാട് സ്വദേശി മണികണ്ഠന് കാലിനു വെടിയേറ്റു. സംഭവത്തിൽ തൃശൂര്‍ സ്വദേശികളായ ഷഫീക്ക് , ഷാജിൽ, ഡിറ്റ് എന്നിവരെ ഈസ്റ്റ് പൊലീസ് പിടികൂടി. പുലർച്ചെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്രതികൾ ഉപയോഗിച്ച എയര്‍ ഗണ്ണും പൊലീസ് പിടിച്ചെടുത്തു .കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിൽ ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും പതിവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി ഓപ്പറേഷൻ റേഞ്ചർ ആരംഭിച്ചത്. ഈ പരിശോധനകള്‍ തുടരുകയാണ്.