കരിപ്പൂരില്‍ സ്വർണക്കടത്തുകാരെ കൊള്ളയടിച്ചു. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 900 ഗ്രാം സ്വർണമാണ് കൊള്ളയടിച്ചത്. കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിലാണ് സംഭവം. 35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്.
Related News
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച നാല് ജില്ലയിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് ഇല്ലെങ്കിലും നാളെ മുതൽ സ്ഥിതി മാറി മറിയും നാളെ ഏഴ് ജില്ലകളിലും മറ്റന്നാൾ 10 ജില്ലകളിൽ യെല്ലോ അലേർട്ടും കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവാഴ്ച്ച 13 ജില്ലകളിലെ മഴ മുന്നറിയിപ്പ്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. ബുധനാഴ്ച്ച 10 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ നാലിന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് […]
ലോക്സഭയിലെ മിന്നും ജയം ആവര്‍ത്തിക്കാനാവാതെ കോണ്‍ഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത വിജയം യു.ഡി.എഫിന് ഉപതെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനായില്ല. സിറ്റിംഗ് സീറ്റുകളായ വട്ടിയൂർക്കാവും കോന്നിയും വലിയ മാർജിനിൽ തോൽക്കേണ്ടി വന്നത് കോൺഗ്രസിന് കനത്ത ആഘാതമായി. അരൂരിലെ വിജയം മാത്രമാണ് പാർട്ടിക്ക് ആശ്വാസം നൽകുന്നത്. പാർട്ടിക്കകത്ത് നിരവധി പൊട്ടിത്തെറികൾക്ക് കാരണമാകുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റ് നേടിയതിന് ശേഷമാണ് ഈ വലിയ തിരിച്ചടി. 23 വർഷമായി അടൂർ പ്രകാശ് കൈവശം വച്ച കോന്നി നഷ്ടമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തില്‍ ഏറെയായിരുന്നു അടൂര്‍ പ്രകാശിന്റെ ഭൂരിപക്ഷം. […]
നടിയെ ആക്രമിച്ച കേസിൽ വീണ്ടും വിചാരണ നീട്ടണമെന്ന് ആവശ്യം
നടിയെ ആക്രമിച്ച കേസിൽ വിചാരണ കാലാവധി നീട്ടാൻ വീണ്ടും സുപ്രിംകോടതിയെ സമീപിക്കും. ആറ് മാസത്തേക്കാകും കാലാവധി നീട്ടി ചോദിക്കുക. പ്രധാന കേസിന് പുറമെ ഗൂഡാലോചന കേസ് കൂടി വന്നതാണ് കേസ് നീണ്ടുപോകാൻ കാരണം. വിചാരണ തീർക്കാൻ സുപ്രീംകോടതി അനുവദിച്ച കാലാവധി ജൂലൈ 31ന് തീരും. നേരത്തെ രണ്ട് തവണ വിചാരണ കാലാവധി സുപ്രീംകോടതി നീട്ടി നൽകിയിരുന്നു. ഗൂഢാലോചന കേസിന്റെ വിസ്താരമടക്കം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഓഗസ്റ്റ് നാലിന് കേസിന്റെ പുരോഗതി സംബന്ധിച്ച കാര്യങ്ങൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കും.