തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ശിവശങ്കറിന്റെ അറിവോടെയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ശിവശങ്കറിന് നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയത് കൃത്യമായി അറിയാമായിരുന്നുവെന്ന് ഇ.ഡി വ്യക്തമാക്കി. ഇക്കാര്യം സ്വപ്നയുടെ മൊഴിയിലുണ്ടെന്നും അവര്‍ സമ്മതിച്ചതായും ഇ.ഡി പറഞ്ഞു. കോണ്‍സുലേറ്റിലെ അക്കൌണ്ടന്റായ ഖാലിദുമായി ശിവശങ്കറടക്കമുള്ളവര്‍ക്ക് അടുത്ത ബന്ധമുള്ളതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ ശിവശങ്കര്‍ ചോര്‍ത്തി നല്‍കിയിരുന്നതായും വിവരങ്ങള്‍ ലഭിച്ചതായി ഇ.ഡി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരു ദിവസം കൂടി കസ്റ്റഡി വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. അതെ സമയം ശിവശങ്കറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
Related News
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്ക്
ഇന്ന് ശ്രീകൃഷ്ണ ജയന്തി. കണ്ണന്റെ പിറന്നാൾ ദിനത്തിൽ പതിനായിരങ്ങളാണ് സംസ്ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലേക്കു ഒഴുകിയെത്തിയത്. ഗുരുവായൂരും അമ്പലപ്പുഴയും ഉൾപ്പെടെയുള്ള പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഇന്നലെ രാത്രിയോടെ തന്നെ വൻ ഭക്തജനത്തിരക്കായിരുന്നു. ദർശനം കഴിഞ്ഞവർ പിന്നെ കണ്ണന്റെ പിറന്നാൾ സദ്യയുണ്ണാനുള്ള കാത്തിരിപ്പിൽ. വിഭവ സമൃദ്ധമായിരുന്നു പിറന്നാൾ സദ്യ. കണ്ണന്റെ പിറന്നാൾ ദിനം ജീവിതത്തിലെ സുപ്രധാന ചടങ്ങുകൾക്ക് തിരഞ്ഞെടുത്തവരും ഏറെ. അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിലെ പ്രധാന വഴിപാട് അപ്പമാണ്. ആറര ലക്ഷം അപ്പമാണ് ഇതിനോടകം ശീട്ടാക്കിയിട്ടുള്ളത്. വൈകിട്ട് നാലരയോടെ […]
പട്ടികയില്‍ 9 പേര്; ഡിജിപിമാരുടെ പട്ടിക വെട്ടിച്ചുരുക്കി കേരളം
സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെട്ടിച്ചുരുക്കി വീണ്ടും അയച്ചു . 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കാത്തവര്‍ ഇടം പിടിച്ചതിനെ തുടര്‍ന്ന് പട്ടിക കേന്ദ്രം മടക്കിയതോടെയാണിത്. മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കിയുള്ള പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറി. പോലീസ് മേധാവി നിയമനത്തിനായി സംസ്ഥാനം അയച്ച 12 പേരുടെ പട്ടികയാണ് കേന്ദ്രം നേരത്തെ മടക്കി അയച്ചത്. 30 വര്‍ഷം പൂര്‍ത്തിയാകാത്തവരുടെ പേരുകള്‍ ഉള്‍പ്പെട്ടതിനാലായിരുന്നു നടപടി. തുടര്‍ന്നാണ് മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കി പുതുക്കിയ […]
ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തര്‍ക്കം; സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ല നന്ദി കാണിക്കേണ്ടതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി
ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പ്. പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിക്കാതെയെടുത്ത തീരുമാനമാണ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍പറഞ്ഞു. പി. ടി തോമസിനോട് നന്ദി കാണിക്കേണ്ടത് ഭാര്യക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ലെന്നുമാണ് വിമര്‍ശനം. സെമി കേഡര്‍ എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും എം ബി മുരളീധരന് കുറ്റപ്പെടുത്തി. ‘സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ ശരിക്കും ആദ്യം ഷോക്കായി. കാരണം ഒരു ചര്‍ച്ചയുമില്ലാതെയാണ് തീരുമാനമെടുത്തത്. പി. ടി തോമസിന്റെ ഭാര്യയെ […]