തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്ണ്ണക്കടത്ത് കേസ് സി.ബി.ഐ ഏറ്റെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം പ്രതിയായതോടെയാണ് സി.ബി.ഐ കേസേറ്റെടുത്തത് . കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണന് അടക്കം 11 പേര്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. സി.ബി.ഐ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.
Related News
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം നാളെ മുതല് കര്ശനമാക്കും
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നാളെ മുതൽ പൊലീസ് പരിശോധന വ്യാപകമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകള് ഉയരുന്നതിനിടെയാണ് നിയന്ത്രണം കര്ശനമാക്കുന്നത്. മാസ്കും സാമൂഹ്യ അകലവും നിര്ബന്ധമാക്കും. ഇതര സംസ്ഥാനങ്ങളില് നിന്ന് വരുന്നവര് ഒരാഴ്ച ക്വാറന്റൈനില് ഇരിക്കണം. വാക്സിനേഷന് ഊര്ജിതമാക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര് ആവശ്യപ്പെട്ടു. ബൂത്ത് ഏജന്റുമാരും നിർബന്ധമായും പരിശോധനയ്ക്കു വിധേയരാകണം. കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടുത്ത […]
തൃശൂരില് വാഹനാപകടത്തില് രണ്ട് പേര് മരിച്ചു
തൃശൂര് മുണ്ടൂരില് വാഹനാപകടത്തില് രണ്ട്പേര് മരിച്ചു. തിരൂര് പൈനാട്ടില് രുക്മിണി , ബന്ധുവായ ഏഴ് വയസുകാരന് അലന് കൃഷ്ണ എന്നിവരാണ് മരിച്ചത്. ടാങ്കര് ലോറി ഓട്ടോയില് ഇടിച്ചാണ് അപകടം. ഗുരുവായൂര് അമ്പലത്തില് ദര്ശനം നടത്തി മടങ്ങവേയാണ് അപകടമുണ്ടായത്.
കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു; സിപിഐഎമ്മിനും കോൺഗ്രസിനും പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് പികെ കൃഷ്ണദാസ്
കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സിപിഐഎമ്മും കോൺഗ്രസും ദുർബലമാകുന്നു. അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും കൃഷ്ണദാസ് പറഞ്ഞു. (nda cpim congress krishnadas) എൻഡിഎ സംസ്ഥാന നേതൃ യോഗം ചേർന്നു. എല്ലാ പാർട്ടികളുമായും ഉഭയകക്ഷി ചർച്ചകൾ നടത്തി. വിവിധ ഘടകകക്ഷികൾ സീറ്റ് ആവശ്യം മുന്നോട്ടുവച്ചു. അത് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. അതിന് ശേഷം സീറ്റ് വിഭജനം പൂർത്തിയാക്കും. എൻഡിഎ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. 400ലധികം സീറ്റ് നേടി […]