കരിപ്പൂർ വിമാനത്താവളത്തിൽ 83 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ട് പേരെ കസ്റ്റംസ് പിടികൂടി. കോഴിക്കോട് കിഴക്കോത്ത് സ്വദേശി തലപ്പടിക്കൽ മുഹമ്മദ് ത്വയ്യിബ് (27), പാലക്കാട് കോട്ടോപ്പാടം സ്വദേശി അഖിൽ റഫ്ഹാൻ (30) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 1385 ഗ്രാം സ്വർണം പിടിച്ചെടുത്തു.
Related News
ജൂണ്‍ ഒമ്പതുമുതല്‍ സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലേക്ക്
ജാഗ്രതയിൽ വീഴ്ച വരുത്തിയാൽ വലിയ ദുരന്തം നേരിടേണ്ടി വരുമെന്നാണ് സർക്കാർ ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനുള്ള കേന്ദ്രനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങും. ആരാധനാലയങ്ങളും, മാളുകളും, ഹോട്ടലുകളും പ്രവർത്തനം ആരംഭിക്കുമെങ്കിലും ജാഗ്രതയിൽ വീഴ്ച വരുത്തിയാൽ വലിയ ദുരന്തം നേരിടേണ്ടി വരുമെന്നാണ് സർക്കാർ നൽകുന്ന മുന്നറിയിപ്പ്. ജൂൺ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ കൂടുതൽ ഇളവുകൾ നൽകാനുള്ള കേന്ദ്ര തീരുമാനം അതേപടി നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ഇതോടെ മാസങ്ങളായി പലവിധ നിയന്ത്രണങ്ങളിൽ അകപ്പെട്ടിരുന്ന ജനജീവിതം സാധാരണ നിലയിലേക്ക് എത്തും. […]
ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിലൂടെ പിഴയായി ഈടാക്കിയത് 1 കോടി 52 ലക്ഷം രൂപ
അന്തര്‍ സംസ്ഥാന ബസുകളുടെ ചട്ടലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിലൂടെ പിഴയായി ഈടാക്കിയത് 1 കോടി 52 ലക്ഷം രൂപ . 4651 അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ നടപടിയെടുത്തു. 271 ബുക്കിങ് ഓഫീസുകളള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിക്കില്ലെന്ന് ബസ് ഉടമകള്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്ക് രേഖാമൂലം ഉറപ്പ് നല്കി. കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് ആരംഭിച്ചത്.
തൃശൂർ ശക്തൻ സ്റ്റാൻഡിൽ മദ്യപാനി സംഘങ്ങൾ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു
തൃശൂർ ശക്തൻ സ്റ്റാൻഡിൽ മദ്യപാനി സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ആക്രമണത്തിൽ നടത്തറ സ്വദേശി നിതിൻ, ഒളരി സ്വദേശി മുരളി , പനമുക്ക് സ്വദേശി അനിൽ എന്നിവർക്കാണ് പരുക്കേറ്റത്. ഫ്ലക്സ് മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ആലപ്പുഴ സ്വദേശി ഹരിയാണ് ആക്രമിച്ചത്. ആക്രമണം തടയുന്നതിനിടെ ആണ് മുരളിക്ക് പരുക്കേറ്റത്. പരുക്കേറ്റവർ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.