Kerala

സ്വര്‍ണവിലയില്‍ വര്‍ധന; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലേക്ക് ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണവില ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി. സ്വര്‍ണം ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4540 രൂപയായി. പവന് 36,320 രൂപയാണ് ഇന്നത്തെ വില.

22 ക്യാരറ്റ് സ്വര്‍ണത്തിന് ഇന്നലെ ഗ്രാമിന് 4,540 രൂപയായിരുന്നു. ഇത് ഇന്ന് 4,555 രൂപയായി വര്‍ധിച്ചു. 18 ക്യാരറ്റ് സ്വര്‍ണത്തിന് ഇന്നലെ ഗ്രാമിന് 3,750 രൂപയായിരുന്നെങ്കില്‍ ഇന്ന് 3,765 രൂപയാണ് വില.

വെള്ളി ഗ്രാമിന് 98 രൂപയാണ്. ഇന്നലെ 67 രൂപയായിരുന്ന നിരക്കില്‍ നിന്നും ഒരു രൂപ വര്‍ധിക്കുകയായിരുന്നു. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. 100 രൂപയാണ് ഒരു ഗ്രാം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില.

കഴിഞ്ഞ മാസം 10-ാം തീയതിയാണ് സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നത്. ജനുവരി 10ന് ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില പവന് 36,360 രൂപ എന്ന നിരക്കിലായിരുന്നു.