Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. സ്വര്‍ണം ഗ്രാമിന് 5435 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 43,480 രൂപയായി. 

കഴിഞ്ഞ ദിവസം സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില ഈ നിരക്കിലേക്ക് എത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4508 രൂപയുമാണ്. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹോള്‍മാര്‍ക്ക് വെള്ളിയ്ക്ക് 103 രൂപയാണ് ഇന്നത്തെ വിപണി വില.