സംസ്ഥാനത്തെ സ്വര്ണ വിലയില് നേരിയ കുറവ്. ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില 5,485 രൂപയാണ്. ഒരു പവന് സ്വര്ണത്തിന് ഇതോടെ 43,880 രൂപയായി. ഇന്നലെ ഒരു പവന് സ്വര്ണത്തിന് 44,000 രൂപയായിരുന്നു. 200 രൂപയുടെ വ്യത്യസ്തമാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം ഒരു ഗ്രാം വെള്ളിക്ക് 76 രൂപയാണ് ഇന്നത്തെ വില.
Related News
പഞ്ചാബിലെ പുതിയ മന്ത്രിസഭയെ ഇന്ന് പ്രഖ്യാപിച്ചേക്കും
പഞ്ചാബിലെ പുതിയ മന്ത്രിസഭയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മന്ത്രി സഭാ പുന:സംഘടനാ അന്തിമ പട്ടിക രാഹുൽ ഗാന്ധി അംഗീകരിച്ചു. മുഖ്യമന്ത്രി ചരൺ ജിത് സിംഗ് ചന്നി ഇന്ന് ഗവർണറെ കാണും. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിൻ്റെ വിശ്വസ്തരെ ആരേയും പുതിയ മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല. മന്ത്രി സഭയിൽ അടിയന്തര മാറ്റങ്ങൾ വേണമെന്ന് ചന്നി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിട്ടും നിരാശനാക്കപ്പെട്ട സുനിൽ ജാക്കറെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കണ്ടുവെന്നാണ് റിപ്പോർട്ടുകൾ. സ്പീക്കർ ആയി […]
കോഴിക്കോട് ജില്ലയില് കൊവിഡ് വ്യാപനം രൂക്ഷം; 42% കടന്ന് ടിപിആര്
കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയില് 4016 പേര്ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 42.70 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 19710 പേര് നിലവില് ചികിത്സയിലുണ്ട്. മെഡിക്കല് കോളജ് ആശുപത്രിയില് 17 ആരോഗ്യ പ്രവര്ത്തകര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.(kozhikode covid) ജില്ലയിലെ സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച തന്നെ ജില്ലാ ഭരണകൂടം മാര്ഗനിര്ദേശങ്ങള് പുറത്തിറക്കിയിരുന്നു. പൊതുയോഗങ്ങള് പാടില്ലെന്നും ബസുകളില് നിന്ന് യാത്ര ചെയ്യാന് അനുവദിക്കില്ലെന്നും നിര്ദേശമുണ്ട്. പൊതു ഇടങ്ങളില് ആള്ക്കൂട്ടം അനുവദിക്കില്ല. ബീച്ചില് നിയന്ത്രണം നടപ്പിലാക്കുമെന്നും ആവശ്യമെങ്കില് […]
മരട് ഫ്ലാറ്റ്; നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക നഗരസഭ ഇന്ന് സർക്കാരിന് കൈമാറും
മരടിലെ ഫ്ലാറ്റുകളിലെ താമസക്കാരിൽ ഭൂരിഭാഗം ആളുകളും സാധന സാമഗ്രികൾ മാറ്റി. നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക നഗരസഭ ഇന്ന് സർക്കാരിന് കൈമാറും. പൊളിക്കാനുള്ള കമ്പനിയെ തീരുമാനിക്കാൻ സബ് കളക്ടറുടെ നേതൃത്വത്തിൽ യോഗം പുരോഗമിക്കുകയാണ്. ഉടമകളെ കണ്ടെത്താത്ത 50 ഫ്ലാറ്റുകളിൽ അധികവും വിറ്റു പോകാത്തവയാണെന്നാണ് നിഗമനം. അതൊഴികെ മറ്റു ഫ്ലാറ്റുകളിലെ താമസക്കാരുടെ സാധനങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക തയാറാക്കുന്ന നടപടി അവസാനഘട്ടത്തിലാണ്. നഗരസഭയിൽ നിന്ന് ഒഴിഞ്ഞുവെന്ന രേഖ കൈപ്പറ്റിയ രജിസ്റ്റേഡ് ഉടമകൾക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവൂ. […]