ഒരു പിടിയും തരാതെ സ്വർണ വില കുതിച്ചുയരുകയാണ്. ഗ്രാമിന് 60 രൂപ കൂടി 4825 രൂപയായി
ഒരു പിടിയും തരാതെ സ്വർണ വില കുതിച്ചുയരുകയാണ്. ഗ്രാമിന് 60 രൂപ കൂടി 4825 രൂപയായി. പവന് 480 രൂപയാണ് വര്‍ദ്ധിച്ചത്. 38,600 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് കോവിഡ്- 19 പ്രതിസന്ധിക്കിടയിലും സ്വർണ വില ഇത്തരത്തില്‍ അടിക്കടി കൂടാനുള്ള ഒരു കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. വരും ദിവസങ്ങളിലും സ്വർണത്തിന് വില ഉയരാനാണ് സാധ്യത.