സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്കെത്തി. ഗ്രാമിന് 15 രൂപ കൂടി 3710 രൂപയായി. പവന്‍റെ വില 29,680 രൂപയായി. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണത്തിന് ഇത്രയും വില ഉയരുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിന് മുമ്പ് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. ഗ്രാമിന് 3640 രൂപയായിരുന്നു അന്ന്. പവന് 29120 രൂപയും. കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വര്‍ണവില 29,000 ലേക്ക് കടന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും വിലവര്‍ദ്ധനക്ക് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതും സ്വര്‍ണ വില കുതിക്കാന്‍ കാരണമായി. ഏതായാലും ഉടന്‍ സ്വര്‍ണവില കുറയാന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
