India Kerala

സ്വര്‍ണവില സര്‍വ്വകാല റെക്കോഡിൽ; പവന് 27,200 രൂപ

സ്വര്‍ണവില സര്‍വ്വകാല റെക്കോഡിലെത്തി. പവന് 27,200 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ബുധനാഴ്ച മാത്രം 400 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 3400 രൂപയായി.ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ഇന്നലെ സ്വര്‍ണത്തിന് 26800 രൂപയിലാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഉയര്‍ന്നനിരക്ക് 27,200 രൂപയും കുറഞ്ഞ നിരക്ക് 25,680 രൂപയുമാണ്. അതേസമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 44.52 രൂപയാണ്. ഒരു കിലോ വെള്ളിക്ക് 44,520 രൂപയാണ്.