കരിപ്പൂര് വിമാനത്താവളത്തില് വീണ്ടും സ്വര്ണവേട്ട. 1162 ഗ്രാം സ്വര്ണമിശ്രിതമാണ് പിടികൂടിയത്. മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര് സഹദാണ് പിടിയിലായത്. ജിദ്ദയില് നിന്നാണ് ഇയാള് സ്വര്ണം കടത്തിയത്. സ്വര്ണ മിശ്രിതം 4 ക്യാപ്സ്യൂളായാണ് കടത്താന് ശ്രമിച്ചത്. ശരീര ഭാഗങ്ങളില് ഒളിപ്പിച്ച നിലയിലാണ് സ്വര്ണമിശ്രിതം കണ്ടെത്തിയത്.
Related News
തുമ്പോളിൽ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 7 പേർ പിടിയിൽ
ആലപ്പുഴ തുമ്പോളിൽ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 7 പേർ പിടിയിൽ. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെക്കുടി ഇനി പിടികൂടാനുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സുഭാഷ്, ഷിബിൻ, അരുൺ മുരളീധരൻ, അജിത്ത്, ആദർശ്, മണികണ്ഠൻ, ജിനീഷ് എന്നിവരാണ് പിടിയിലായത്. ഈസ്റ്റർ ദിനത്തിൽ ഉണ്ടായ സംഘർഷത്തിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മൂന്നും നാലും പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഭവനഭേതനം, സംഘം […]
കൊല്ലത്ത് നേരിയ ഭൂചലനം
കൊല്ലം ജില്ലയുടെ കിഴക്കന് മേഖലയില് ഇന്നലെ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. പത്തനാപുരം, കൊട്ടാരക്കര, നിലമേല് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. ഇന്നലെ രാത്രി 11. 36 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് വലിയ ശബ്ദവും കേട്ടതായി ആളുകള് പറഞ്ഞു. ആളപായമില്ല.
ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല
വിഴിഞ്ഞത്ത് പ്രതിസന്ധി തുടരുന്നു. ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല. ചൈനീസ് പൗരന്മാർക്ക് കപ്പലിൽ നിന്ന് ബർത്തിലിറങ്ങാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും എമിഗ്രേഷൻ രഹലമൃമിരല ലഭിച്ചില്ല. പ്രശ്നം പരിഹരിക്കാൻ തീവ്രശ്രമം തുടരുകയാണ്. ( vizhinjam chinese crain ) വിഴിഞ്ഞത്ത് എത്തിയ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വിപുലമായ പരിപാടികൾ നടത്തിയിരുന്നു. എന്നാൽ കടൽ ശാന്തമായിട്ടും ഈ […]