നോർക്കാ റൂട്ട്സിന്‍റെ ഡയറക്ടർ സ്ഥാനത്തേക്ക് മറുനാടന്‍ മലയാളികളെയും പരിഗണിക്കണമെന്ന് ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ഗോകുലം ഗോപാലന്‍. കേരളത്തില്‍ നിക്ഷേപ സന്നദ്ധരായി നിരവധി മറുനാടന്‍ മലയാളികളുണ്ട്. എന്നാല്‍ അവർക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കാന്‍ സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്നും ഗോകുലം ഗ്രൂപ്പിന്‍റെയും ഫ്ലവേഴ്സ് ടി വിയുടെയും ചെയർമാന്‍ കൂടിയായ ഗോകുലം ഗോപാലന്‍ ലോകകേരള സഭയില്‍ ആവശ്യപ്പെട്ടു
വിദേശരാജ്യങ്ങളിലെന്ന പോലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നിരവധി മലയാളികളുണ്ട്. എന്നാല്‍ നോർക്കാ റൂട്ട്സില്‍ ഇവർക്ക് പ്രതിനിധികളില്ല. ഈ പ്രശ്നത്തിന് പരിഹാരം വേണമെന്ന നിർദേശമാണ് ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ഗോകുലം ഗോപാലന്‍ ലോക കേരളസഭയില്‍ മുന്നോട്ടുവെച്ചത്.
കേരളത്തില്‍ നിക്ഷേപമിറക്കാൻ തയ്യാറായി നിരവധി മറുനാടന്‍ മലയാളികളുണ്ട്. കേരളത്തില്‍ നിക്ഷേപമിറക്കാന്‍ അവർക്ക് ഭയവുമുണ്ട്. അത്തരക്കാരുടെ ആശങ്കയകറ്റാന്‍ നടപടി വേണം. മറുനാടന്‍ മലയാളികളും പ്രവാസിമലയാളികളും ഒത്തുചേരുമ്പോള്‍ കേരളത്തിന്കൂടുതല്‍ സാധ്യതകളേറും. ഇതിന് വേണ്ട കർമ്മ പദ്ധതി സർക്കാർ ആവിഷ്കരിക്കണമെന്നും ഗോകുലം ഗോപാലന്‍ ആവശ്യപ്പെട്ടു.