India Kerala

ഗ്ലൈഫോസേറ്റ് കീടനാശിനി പൂര്‍ണ്ണമായും നിരോധിച്ചു

സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയും ഈ രാസവസ്തു അടങ്ങിയ മറ്റ് ഉല്‍പന്നങ്ങളും ഫെബ്രുവരി രണ്ട് മുതല്‍ നിരോധിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ നിയമസഭയെ അറിയിച്ചു. ഗ്ലൈഫോസൈറ്റിന്‍റെ ജൈവ സുരക്ഷയെ കുറിച്ച് കാർഷിക സർവകലാശാല രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകും. നിരോധിത കീടനാശിനികളും കളനാശിനികളും വിൽക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. കീടനാശിനി കമ്പനികളും ഏജന്‍റുകളും കർഷകരെ നേരിട്ട് സമീപിക്കാൻ പാടില്ല. ഈ മാസം 25ന് മുമ്പ് സുരക്ഷിത കീടനാശിനി ഉപയോഗ മാർഗങ്ങളെ കുറിച്ച് പരിശീലനം നൽകും. തിരുവല്ല സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭയിൽ കൃഷിമന്ത്രി പ്രത്യേക പ്രസ്താവന നടത്തി.