തിരുവനന്തപുരം നെടുമങ്ങാട് പതിനാറുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി കിണറ്റില്‍ എറിഞ്ഞെന്നാണ് സൂചന. അമ്മ മഞ്ജുവിനെയും സുഹൃത്ത് അനീഷിനെയും പൊലീസ് പിടികൂടി.
Related News
നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു
ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഡാമിലേക്കെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെയാണ് ഷട്ടറുകൾ അടച്ചത്. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് താഴ്ത്തിയത്. മൂന്നാമത്തെ ഷട്ടർ 40 സെന്റി മീറ്റർ ആയി ഉയർത്തും. പുറത്തേക്ക് ഒഴുകുന്ന ജലം സെക്കന്റിൽ 40,000 ലിറ്റർ ആയി കുറക്കാനാണ് തീരുമാനം. മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇടുക്കി ഡാമിലെ ഷട്ടറുകളടച്ചത്. മഴ കൂടിയാൽ ഷട്ടർ വീണ്ടും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൽ അറിയിച്ചു. ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകളും അടച്ചു. അതേസമയം സംസ്ഥാനത്ത് നിലവിൽ […]
ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് സര്‍ക്കാര്‍; പ്രായത്തില്‍ അവ്യക്തത
51 യുവതികൾ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ദര്‍ശനം നടത്തിയ 51 പേരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദര്‍ശനം നടത്തിയവരില്‍ കൂടുതലും ആന്ധ്ര, തമിഴ്നാട് സ്വദേശികളാണ്. ശബരിമല ദര്‍ശനത്തിന് ശേഷം ഭീഷണി നേരിടുന്ന കനകദുര്‍ഗക്കും ബിന്ദുവിനും സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഓൺലൈൻ സംവിധാനം ഉപയോഗിച്ചാണ് 51 യുവതികൾ ദര്‍ശനത്തിനെത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഇത് രേഖകൾ പ്രകാരമുള്ള വിവരമാണ്. ആരു കടന്നു പോയി എന്ന് വ്യക്തമായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. […]
ലോക്സഭാ തെരഞ്ഞെടുപ്പ്: 4 പതിറ്റാണ്ടിനു ശേഷം കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിനാണ് കോട്ടയത്ത് കളമൊരുങ്ങുന്നത്
44 വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിനാണ് കോട്ടയത്ത് കളമൊരുങ്ങുന്നത്. ഈ പോരാട്ടത്തിൽ ഇരുപക്ഷത്തുമുള്ളത് കേരള കോൺഗ്രസുകളിലെ സൗമ്യരായ നേതാക്കൾ. രാഷ്ട്രീയ ജീവിതത്തിൽ സമാനതകൾ ഏറെയുണ്ട് യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജിനും എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴികാടനും. എൽഡിഎഫിന് വേണ്ടി തോമസ് ചാഴികാടൻ..യുഡിഎഫിന് വേണ്ടി ഫ്രാൻസിസ് ജോർജ്ജ്…രണ്ടു പേരും കോട്ടയത്തിന് കോട്ട കടക്കാൻ കരു നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇരുവർക്കും രാഷ്ട്രീയ ജീവിതത്തിലുള്ള സമാനതകൾ ഏറെ…ബാങ്ക് ജീവനക്കാരായ ഇരുവരും രാഷ്ട്രീയത്തിലേക്ക് വന്നത് അപ്രതീക്ഷിതമായി. കെ.എം […]