Kerala

വടശ്ശേരിക്കോണത്ത് വധുവിന്റെ പിതാവിന്റെ കൊലപാതകം: ദൃക്സാക്ഷിയായ പെൺകുട്ടിക്ക് ഭീഷണിയെന്ന് പരാതി

വടശ്ശേരികോണത്ത് കല്യാണദിനം വധുവിന്റെ പിതാവിനെ വധിച്ച സംഭവത്തിൽ ദൃക്സാക്ഷിയായ പെൺകുട്ടിക്ക് ഭീഷണിയെന്ന് പരാതി. ഇന്നലെ രാത്രിയോടെ രണ്ടുപേർ ഭീഷണിയുമായി വീട്ടിലെത്തിയെന്ന് കൊല്ലപ്പെട്ട രാജുവിന്റെ സഹോദരി പുത്രി പറഞ്ഞു. പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ, വടശ്ശേരിക്കോണം കൊലപാതത്തിൽ 4 പ്രതികളും റിമാൻഡ് ചെയ്തു. വർക്കല മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് പുലർച്ചെയാണ് ഹാജരാക്കിയത്. പ്രതികളെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ പൊലീസ് ഉടൻ നൽകും

ഇന്നലെ പുലർച്ചെയാണ് തിരുവനന്തപുരം വടശ്ശേരികോണത്ത് വധുവിന്റെ പിതാവിന്റെ കൊലപാതകം. വടശ്ശേരിക്കോണം സ്വദേശി രാജുവാണ് മരിച്ചത്. 61 വയസ്സായിരുന്നു. ജിഷ്ണു എന്ന പെൺകുട്ടിയുടെ മുൻസുഹൃത്ത് ജിഷ്ണുവിനേയും സംഘത്തെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ജിഷ്ണുവിന്റെ സഹോദരനും സുഹൃത്തുക്കളുമാണ് കസ്റ്റഡിയിൽ ഉള്ളത്.

ഓട്ടോ ഡ്രൈവറായ രാജുവിന്റെ മകളുടെ വിവാഹം ഇന്നലെയാണ് നടക്കേണ്ടിയിരുന്നത്. ഇന്നലെ വിവാഹ തലേന്ന് കല്യാണവുമായി ബന്ധപ്പെട്ട സ്വീകരണ പരിപാടികൾ നടത്തിയിരുന്നു. പരിപാടികൾ അവസാനിച്ച് ബന്ധുക്കൾ മടങ്ങിയ ശേഷമാണ് ആക്രമണമുണ്ടായത്. ഇന്നലെ ജിഷ്ണുവും സുഹൃത്തുക്കളും കല്യാണ വീട്ടിലെത്തി പെൺകുട്ടിയെ കാണണം എന്ന് ബഹളം വെച്ചു. കല്യാണ വീട്ടിലുണ്ടായിരുന്നവർ ഇടപെട്ടതോടെ പ്രതികൾ അതിക്രമം തുടങ്ങി. തുടർന്ന്, പെൺകുട്ടിയെ അടക്കം ഇവർ മർദ്ദിക്കുകയായിരുന്നു. തർക്കത്തിനിടെ മൺവെട്ടി കൊണ്ട് പെൺകുട്ടിയുടെ അച്ഛനെ അടിച്ചു ബോധരഹിതനായ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശവാസികളായ ജിഷ്ണു, ജിജിൻ, മനു, ശ്യാം എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.