കൊച്ചി കാക്കനാടിന് സമീപം യുവാവ് പതിനേഴുകാരിയായ വിദ്യാര്‍ഥിയെ തീ വച്ച് കൊലപ്പെടുത്തി. തീയിടാൻ ശ്രമിച്ച യുവാവും മരിച്ചു. യുവാവ് പറവൂര്‍ സ്വദേശിയാണ് . പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
പ്രണയഭ്യാര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട പെൺകുട്ടിയുടെയും യുവാവിന്റെയും മൃതദേഹം കളമശേരി മെഡിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.