തൃക്കാക്കരയില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി മൊബിന്‍ദാസ് ആണ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
Related News
ഇ സഞ്ജീവനിയില്‍ പോസ്റ്റ് കൊവിഡ് ഒപി ആരംഭിച്ചു
ഇ സഞ്ജീവനിയില്‍ പോസ്റ്റ് കൊവിഡ് ഒ.പി ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് ഒ.പി.യുടെ പ്രവര്‍ത്തനം. പോസ്റ്റ് കൊവിഡ് പ്രശ്നങ്ങള്‍ ഉള്ളവര്‍ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. പോസ്റ്റ് കൊവിഡ് ആരോഗ്യ പ്രശ്നങ്ങളായ വിട്ടുമാറാത്ത ചുമ, ശ്വാസതടസം, കിതപ്പ്, നെഞ്ചുവേദന, നെഞ്ചില്‍ ഭാരം കയറ്റിവച്ചത് പോലുള്ള തോന്നല്‍, തലവേദന, തലകറക്കം, ഓര്‍മ്മക്കുറവ്, ഏകാഗ്രത നഷ്ടപ്പെടല്‍, ഉറക്കകുറവ്, ആശയക്കുഴപ്പം, പേശീ വേദന, സന്ധി വേദന, അകാരണമായ […]
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യത : രഹസ്യാന്വേഷണ വിഭാഗം
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം നൽകി. ആർഎസ്എസ്, എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ ജാഗ്ര പാലിക്കണമെന്നാണ് ഇന്റലിജൻസ് നിർദേശം. ഇരുപാർട്ടികളുടേയും ജാഥകളിലും, പൊതുപാരിടകളിലും പ്രശ്നസാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും പൊലീസിന് നിർദേശമുണ്ട്. സംസ്ഥാന രഹസ്യന്വേഷണ വിഭാഗവും, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഒരു പോലെ പൊലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മുതൽ സംസ്ഥാനത്ത് ഗൂഢാലോചനയുടെ ഭാഗമായി അസ്വസസ്ഥതകൾ സൃഷ്ടിക്കാൻ വേണ്ടി ശ്രമങ്ങൾ നടക്കുമെന്നാണ് മുന്നറിയിപ്പ്. വലിയ രീതിയിലുള്ള മിന്നൽ സംഘർഷ സാധ്യതയാണ് മുന്നറിയിപ്പിൽ പറയുന്നത്. […]
നയപ്രഖ്യാപന പ്രസംഗത്തിൽ എതിർപ്പ് വ്യക്തമാക്കി ഗവര്‍ണര്‍
നയപ്രഖ്യാപന പ്രസംഗത്തിൽ എതിർപ്പ് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വനിയമ ഭേദഗതിക്കെതിരായ പരാമര്‍ശം ഒഴിവാക്കണമെന്ന് ഗവർണർ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ നിയമസഭയിൽ ഉന്നയിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യം. പൗരത്വ നിയമ ഭേദഗതിയിൽ സർക്കാർ നിലപാടിനെതിരെ ആവർത്തിച്ച് രംഗത്തെതിയതിന് തുടർച്ചയായാണ് നയപ്രഖ്യാപന പ്രസംഗത്തിലും ഗവർണർ ഉടക്കുവെച്ചത്. പൗരത്വ നിയമം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതല്ല. പോരാത്തതിന് വിഷയം കോടതിയുടെ പരിഗണനയിലുമാണ്. ഇത് കോടതിയലക്ഷ്യമാവുമോ എന്നും പരിശോധിക്കണം. അതിനാൽ നിയമത്തെ തുറന്നെതിർക്കുന്ന […]