അടൂരില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധനാ ഫലം. നിലമ്പൂര്‍ സ്വദേശി ഷിയാസിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ മഹാരാഷ്ട്രയില്‍ നിന്നാണ് കണ്ടെത്തിയത്.
Related News
സി കെ ജാനുവിന് ബിജെപി നല്‍കിയത് ഒരു കോടി പത്തുലക്ഷം, ചെലവഴിച്ചത് 76 ലക്ഷം: ബാക്കി എവിടെ?
കൊടകര കള്ളപ്പണക്കേസിന് പിന്നാലെ വയനാട് തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു കോടിയിലേറെ രൂപ ബിജെപി നൽകിയതായി സൂചന. മാർച്ച് 24ന് ജെആർപി നേതാവ് സി.കെ ജാനുവിന്റെ യാത്രയിലും ദുരൂഹത ഏറുകയാണ്. സി കെ ജാനുവിന് കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയിരുന്നെന്ന ജെആർപി നേതാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ സംഭവം. ഓരോ മണ്ഡലത്തിന്റെയും പ്രത്യേകത അനുസരിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ഫണ്ട് വിതരണം ചെയ്തത്. […]
തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് അമ്പലമുകള്‍ നിവാസികള്‍
ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനൊരുങ്ങി കൊച്ചി അമ്പലമുകള്‍ അടൂര്‍ക്കര നിവാസികള്‍. കൊച്ചിന് റിഫൈനറിക്ക് സമീപത്ത് താമസിക്കുന്ന തങ്ങളുടെ ദുരിതം രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. വോട്ട് ചോദിച്ച് ആരും വരേണ്ടതില്ലെന്ന നോട്ടീസും ഇവര്‍ കവലകളില്‍ പതിച്ചിട്ടുണ്ട്. ബി.പി.സിയില്‍ കൊച്ചിന് റിഫൈനറിക്ക് സമീപത്തുളള അന്പലമുകള്‍ സൌത്ത് വെസ്റ്റ് റെസിഡന്‍സ് അസോസിയേഷനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി തങ്ങള്‍ ദുരിതത്തിലാണ് ജിവിക്കുന്നത്. പ്രദേശത്ത് അപകടമുണ്ടായാല്‍ രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം കമ്പനികളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. മലീനീകരണം മൂലം പലരും നിത്യരോഗികളായി. എന്നാല്‍ […]
തെരഞ്ഞെടുപ്പ് നേരിടുന്ന സ്ഥാനാർഥികളിൽ 19 ശതമാനം പേർ ക്രിമിനൽ പശ്ചാതലമുള്ളവർ
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അഞ്ചിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 19 ശതമാനം പേരും റേപ്പ്, കൊലപാതകം, കിഡ്നാപ്പിംഗ് തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് കേസ് ചാർജ് ചെയ്യപ്പെട്ടവരാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖ പ്രകാരം വ്യക്തമാക്കിയിരിക്കുന്നത്. ഡൽഹി കേന്ദ്രമായുള്ള ‘അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്’ എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ക്രിമിനൽ കേസുള്ള സ്ഥാനാർഥികളുടെ തോത് വർഷം തോറും കൂടി വരികയാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യൻ നിയമം അനുസരിച്ച് […]