India Kerala

ജോര്‍ജ് ആലഞ്ചേരി ബിഷപ് സ്ഥാനം ഒഴിഞ്ഞു

കർദിനാൾ ജോർജ് ആലഞ്ചേരി എറണാകുളം അങ്കാമാലി അതിരൂപതയുടെ ഭരണ ചുമതല ഒഴിഞ്ഞു. പുറത്താക്കിയ സഹായമെത്രാന്മാരെ തിരിച്ചെടുക്കുകയും ചെയ്തു.

ആന്‍റണി കരിയൽ അതിരൂപതയുടെ പുതിയ ബിഷപ്പായി ചുമതലയേൽക്കും. ബിഷപ്പിന് അതിരൂപതയുടെ സ്വതന്ത്ര ചുമതല നൽകി. കർദിനാളിന് അതിരൂപതയുടെ ഭരണകാര്യ ചുമതല അധികാരം നഷ്ടപ്പെട്ടു. അതിരൂപതയുടെ ഭരണകാര്യ – സാമ്പത്തിക കാര്യങ്ങൾ പുതിയ ബിഷപ്പിനായിരിക്കും.

നേരത്തെ പുറത്താക്കിയ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ ബിഷപ്പായി നിയമിച്ചു. ജോസ് പുത്തന്‍വീട്ടില്‍ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായി ചുമതലയേൽക്കും.