കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരേ രൂക്ഷ വിമര്‍ശനവുമായി ടി.എന്‍ പ്രതാപന് എംപി. ചരിത്ര കേണ്‍ഗ്രസ് വേദിയിലെ പ്രസംഗത്തിലൂടെ ഗവര്‍ണര്‍ പദവിയുടെ അന്തസ് ആരിഫ് മുഹമ്മദ്ഖാന് നഷ്ടപ്പെടുത്തിയെന്ന് പ്രതാപന് അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതമെന്നും പ്രതാപന് പരിഹസിച്ചു.
ഭരണഘടനപദവിയില്‍ ഇരിക്കുന്നയാള്‍ വിശ്വാസവും മര്യാദയും ലംഘിക്കരുത്. കരസേന മേധാവി രാഷ്ടീയം പറഞ്ഞ് നിയമം ലംഘിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടിക്കായി രാഷ്ട്രപതിക്ക് കത്തു നല്‍കിയതായും പ്രതാപന് പറഞ്ഞു. സംസ്ഥാനത്തെ ഇടതുവലതു മുന്നണികള്‍ ഗവര്‍ണര്‍ക്കെതിരേ രംഗത്തു വന്നതോടെ ബിജെപി അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി എത്തിയിട്ടുണ്ട്. അതോടെ പതിവിന് വിപരിതമായി ഗവര്‍ണറെ കേന്ദ്രീകരിച്ച് കേരളരാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ ഉയരുകയാണ്.