സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച ഷോർണൂർ കൊളപ്പുള്ളിയിലെ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി ഇനി വേണ്ടത് 4 കോടി രൂപ. ഗൗരിയുടെ തുടർ ചികിത്സയ്ക്കായി മെയ് 2ന് കുടുംബം ബംഗളൂരുവിലേക്ക് പോകും. അതിന് മുൻപ് കുഞ്ഞിന് നാല് കോടി രൂപ കൂടി ലഭിക്കേണ്ടതുണ്ട്.
ഗൗരി ലക്ഷ്മിക്ക് മറ്റ് കുട്ടികളെ പോലെ ഓടി നടക്കണമെങ്കിൽ, മുന്നോട്ട് ജീവിക്കണമെങ്കിൽ ഇനി മലയാളികൾ കനിയണം. 16 കോടി രൂപയാണ് ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി വേണ്ടത്. ഇതിൽ 12 കോടി രൂപ ഇതിനോടകം സുമനസുകൾ നൽകി. ശേഷിക്കുന്ന നാല് കോടി രൂപയ്ക്കായി കാത്തിരിക്കുകയാണ് ഈ പിഞ്ചോമന.
ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE – 9847200415
GPay : 9847200415 [Liju KL]