തൃശൂര് കയ്പമംഗലത്ത് നിര്ത്തിയിട്ട ലോറിക്ക് പിന്നില് ഗ്യാസ് ടാങ്കര് ഇടിച്ച് ഒരാള് മരിച്ചു. ചരക്ക് ലോറി ഡ്രൈവറായ കര്ണാടക സ്വദേശിയാണ് മരിച്ചത്. അപകടത്തില് പരുക്കേറ്റ ഗ്യാസ് ടാങ്കര് ലോറിയുടെ ഡ്രൈവര് പാലക്കാട് സ്വദേശി രഞ്ജിത്തിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കയ്പമംഗലം പനമ്പിക്കുന്നില് വച്ച് ഇന്ന് പുലര്ച്ചെ നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്.
Related News
പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ പട്ടികയിലും മുഖ്യമന്ത്രി കള്ളക്കളി നടത്തുകയാണെന്ന് ചെന്നിത്തല
പൌരത്വനിയമ ഭേദഗതിയിലും ദേശീയ പൌരത്വ പട്ടികയിലും മുഖ്യമന്ത്രി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൌരത്വ നിയമഭേദഗതിക്കെതിരെ പുറത്ത് പറയുകയും അകത്ത് നടപ്പാക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അമിത് ഷാക്ക് മുന്നിൽ നല്ലപിള്ള ചമയാനാണ് പിണറായി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.സെൻസസിനൊപ്പം എന്.പി.ആര് നടപ്പാക്കാൻ സംസ്ഥാനം നവംബറില് ഇറക്കിയ ഉത്തരവ് ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പ് നടപടികളെ സര്ക്കാര് കുളമാക്കിയെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വോട്ടേഴ്സ് ലിസ്റ്റ് സംബന്ധിച്ച അവ്യക്തത നിലനില്ക്കുന്നു. അധികാരമില്ലാതെ വാര്ഡ് […]
വട്ടിയൂര്കാവിൽ ജ്യോതി വിജയകുമാര് പരിഗണനയില്
തര്ക്കം തുടരുന്ന ആറ് സീറ്റുകളില് സ്ഥാനാര്ഥികളെ നിശ്ചയിക്കാന് കോണ്ഗ്രസില് തിരക്കിട്ട നീക്കങ്ങള്. വട്ടിയൂര്കാവില് വീണ്ടും ജ്യോതി വിജയകുമാറിനെ പരിഗണിക്കുകയാണ്. സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന ആരോപണം മറികടക്കാനാണ് പുതിയ നീക്കം. ഇതോടെ പി സി വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറേണ്ടി വരും. വട്ടിയൂര്കാവില് വനിതാ സ്ഥാനാര്ഥിയെന്നതാണ് പുതിയ നിര്ദേശം. ഇതോടെ നേരത്തെ പട്ടികയില് നിന്നും പുറത്തായ ജ്യോതി വിജയകുമാറിന്റെ പേര് പരിഗണനയിലേക്ക് വന്നു. പക്ഷേ പ്രാദേശികമായ എതിര്പ്പ് എങ്ങനെ മറികടക്കുമെന്ന ചോദ്യം ബാക്കിയാവുന്നു. ഈ നിര്ദേശം അംഗീകരിക്കപ്പെട്ടാല് […]
ജില്ലയിലെ ദേശീയ പാത നിർമാണം 2024 മെയ് 15നുള്ളിൽ പൂർത്തീകരിക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്
കാസർഗോഡ് ജില്ലയിലെ ദേശീയ പാത വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും 2024 മെയ് 15നുള്ളിൽ പൂർത്തീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർഗോഡ് പുതിയ ബസ് സ്റ്റാന്റിൽ മേൽപ്പാലം നിർമാണ പുരോഗതി നേരിൽ കണ്ടു വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 9 ജില്ലകളിലും അതിവേഗമാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ദേശീയ പാത. ദേശീയ പാത അതോറിറ്റി ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുമ്പളയിലെ മേൽപ്പാലം 2022 […]