Kerala

ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടം; സിലിണ്ടറുകൾ നിമയവിരുദ്ധമായി സൂക്ഷിച്ചുവെന്ന് കണ്ടെത്തൽ

തൃശൂർ കോടാലിയിൽ ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചട്ടലംഘനം നടന്നതായി ജില്ലാ ഫയർ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്. ​ഗ്യാസ് സിലിണ്ടറുകൾ അപകടകരവും നിമയവിരുദ്ധവുമായ രീതിയിൽ സൂക്ഷിച്ചുവെന്നാണ് കണ്ടെത്തൽ. ​ഗ്യാസ് അടുപ്പുകൾ സർവീസ് നടത്താൻ മാത്രമാണ് സ്ഥാപനത്തിന് അനുമതി നൽകിയിട്ടുള്ളത്. സ്ഫോടന സമയത്ത് 12 സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ജില്ലാ ഫയർ ഓഫീസർ കളക്ടർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി.

ഇന്നലെയാണ് തൃശ്ശൂർ കോടാലിയില്‍ പാചക വാതക സിലിണ്ടറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. കോടാലി കപ്പേള ജംഗ്ഷനിലെ സ്ഥാപനത്തിലാണ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.

ഗ്യാസ് അടുപ്പുകൾ സെയില്‍സ് ആൻഡ് സർവീസ് നടത്തുന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്. ഗ്യാസ് നിറച്ചു വെച്ചിരുന്ന സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ സ്ഥാപനം പൂർണമായും തകരുകയും തീ ആളിപ്പടരുകയും ചെയ്തിരുന്നു.