യു.ഡി.എഫിന്റെ വിള്ളലടക്കാന് പ്രത്യേക പശയൊന്നും ഉമ്മന് ചാണ്ടിയുടെ കയ്യിലില്ലെന്ന് മന്ത്രി ജി സുധാകരന്. ആ വിള്ളല് എല്.ഡി.എഫിന് ഗുണം ചെയ്യും. പാലായിലെ ജനങ്ങള് എല്.ഡി.എഫ് ഭരണം വിലയിരുത്തും, മാണി സി കാപ്പന് വന് ഭൂരിപക്ഷത്തില് വിജയിക്കുമെന്നും ജി സുധാകരന് മീഡിയവണിനോട് പറഞ്ഞു.
Related News
കേരള കോണ്ഗ്രസില് തര്ക്കം തുടരുന്നു
പി.ജെ ജോസഫിനെ പാർലമെന്ററി പാർട്ടി നേതാവായി അംഗീകരിക്കണമെന്ന എന്ന മോൻസ് ജോസഫിന്റെ ആവശ്യത്തില് തര്ക്കം തുടരുന്നു. മോൻസ് ജോസഫ് സ്പീക്കര്ക്ക് നല്കിയ കത്ത് തെറ്റിധാരണയുണ്ടാക്കിയതായി റോഷി അഗസ്റ്റിൻ. പാർട്ടിയിൽ ആലോചിക്കാതെയാണ് മോൻസ് കത്ത് നൽകിയതെന്നും റോഷി ആരോപിച്ചു. കത്ത് നൽകുന്നതിന് മുൻപ് പാർട്ടിയിൽ ചർച്ച ചെയ്യണമായിരുന്നുവെന്നും മോന്സ് ജോസഫിന്റെ നടപടി ശരിയായില്ലെന്നും ജോസ് കെ.മാണിയും പ്രതികരിച്ചു. അതേസമയം കേരള കോണ്ഗ്രസില് ചെയര്മാന് സ്ഥാനത്തിന്റെ മാനദണ്ഡം സീനിയോറിറ്റിയാണെന്ന സൂചന നല്കി പി.ജെ ജോസഫ്, ലയനസമയത്ത് മുതിര്ന്ന നേതാവെന്ന പരിഗണന […]
കൽക്കരി അഴിമതി കേസ്: ബംഗാളിൽ സിബിഐ റെയ്ഡ്
കൽക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ സിബിഐയുടെ വ്യാപക റൈഡ്. വിരമിച്ച സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരുടെ വീട്ടിലും, സ്ഥാപനങ്ങളിലുമാണ് പരിശോധന. കൊൽക്കത്ത ഉൾപ്പെടെ 13 സ്ഥലങ്ങളിൽ കേന്ദ്ര അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം. രണ്ട് മുൻ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും റൈഡ് പുരോഗമിക്കുകയാണ്. ഇരുവരും സിബിഐ റഡാറിൽ ഉണ്ടായിരുന്നു. കൽക്കരി കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മാജി എന്ന ലാലയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തെക്കൻ കൊൽക്കത്തയിലെ ഭവാനിപൂർ, […]
സന്നിധാനത്ത് ഇതുവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന 9 പേർക്ക് കൊവിഡ്
ശബരിമലയിലെ സ്ഥിതിഗതികൾ വിവരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു. 13529 തീർഥാടകർ ഇന്നലെ വരെ ശബരിമലയിൽ ദർശനം നടത്തിയെന്നും നിലയ്ക്കലിൽ ഇന്നലെ വരെ നടത്തിയ പരിശോധനയിൽ 37 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും എൻ വാസു മാധ്യമങ്ങളോട് പറഞ്ഞു. സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒൻപതുപേർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ശബരിമലയിൽ ഭക്തരുടെ എണ്ണം കുറച്ച് കൂടി കൂട്ടാമെന്നാണ് ബോർഡിൻ്റെ അഭിപ്രായമെന്ന് എൻ വാസു പറഞ്ഞു. നേരിയ വർധനവ് […]