Kerala

സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂട്ടി

കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വർധനവാണിത്

സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വർധനവാണിത്. പെട്രോൾ- ലിറ്ററിന് 86 രൂപ 80 പൈസയായി. ഡീസൽ ലിറ്ററിന് 81 രൂപ . 03 പൈസയായും വര്‍ധിച്ചു.

കഴിഞ്ഞ മാസം പത്ത് തവണയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയിലും ഇന്ധന വില കൂട്ടി.