ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാളവണ്ടി സമരം സംഘടിപ്പിച്ചു. തിരുവന്തപുരത്ത് രാജ് ഭവന് സമീപം ബാരിക്കേഡുകൾ തീർത്ത പൊലീസ് സമരത്തെ തടഞ്ഞു. പിന്നാലെ റോഡ് ഉപരോധിച്ച പ്രവർത്തകർ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു.
കാവടിയർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ സമരത്തിൽ യൂത്ത് കോൺഗ്രസ് വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഭാരവാഹികൾ സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു. കാളവണ്ടിയിൽ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം വച്ചുകെട്ടിയാണ് പ്രതിഷേധ സമരം അരങ്ങേറിയത്.