എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം. പ്രിന്‍സിപ്പല്‍ അടച്ചു പൂട്ടിയ യൂണിയന് ഓഫീസ് പുറത്തു നിന്നെത്തിയ പ്രവര്‍ത്തകരുടെ സഹായത്തോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തുറക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണം. സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് യൂണിയന് ഓഫീസ് വീണ്ടും അടച്ച്പൂട്ടി.
