Kerala

വന്ദേഭാരത് മിഷന്‍ ആദ്യഘട്ടം വിജയകരം; യുഎഇയില്‍ നിന്ന് 363 പ്രവാസികള്‍ നാട്ടിലെത്തി

വന്ദേഭാരത് മിഷനിലൂടെയാണ് പ്രവാസികളെ രാജ്യത്ത് തിരികെ എത്തിച്ചത്. യുഎഇയില്‍ നിന്നും 363 പേരാണ് ഇന്നലെ കേരളത്തില്‍ എത്തിയത്.

ഏറെ നാള്‍നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ പ്രവാസികളുടെ ആദ്യ സംഘം നാട്ടിലെത്തി. വന്ദേഭാരത് മിഷനിലൂടെയാണ് പ്രവാസികളെ രാജ്യത്ത് തിരികെ എത്തിച്ചത്. യുഎഇയില്‍ നിന്നും 363 പേരാണ് ഇന്നലെ കേരളത്തില്‍ എത്തിയത്.

മുന്‍ നിശ്ചയിച്ച പ്രകാരം എല്ലാ പരിശോധനകള്‍ക്കും വിധേയരാക്കി മൂന്ന് മണിക്കൂറിന് ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിന് പുറത്തെത്തിയത്. പ്രാഥമിക പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്തിയ 5പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രോഗികളായ രണ്ട് പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ അതത് ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകളിലുമാണ് എത്തിച്ചത്. ഗര്‍ഭിണികളും പ്രായമായവരും സ്വകാര്യ ടാക്സികളില്‍ വീടുകളിലേക്ക് മടങ്ങി.

182 പേരാണ് ദുബൈയില്‍ നിന്നും10.35ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കോവിഡ് പ്രതിരോധത്തിനാവശ്യമായ ബോധവത്കരണ ക്ലാസ് നല്‍കിയാണ് യാത്രക്കാരെ പുറത്തേക്കെത്തിച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ള മൂന്നു പേരെ ആശുപത്രിയിലേക്ക് മാറ്റി. കൂടെ ആളില്ലാതെ വീല്‍ചെയറിലായെത്തിയ കാസര്‍ഗോഡ് സ്വദേശിനിയെ മഞ്ചേരി മെഡി.കോളജിലേക്ക് കൊണ്ടുപോയി.