എസ്എഫ്ഐ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇത് തനിക്കെതിരെയുള്ള അഞ്ചാമത് ആക്രമണം.ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ഗവർണർ വ്യക്തമാക്കി.പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതെന്നും തിരിച്ച് കൊണ്ടു പോയതെന്നും ആരിഫ് മുഹമ്മദ് ഖാന് ആരോപിച്ചു. കേരളത്തിൽ ഭരണഘടന പ്രതിസന്ധിയുണ്ടെന്നും ഗവര്‍ണര്‍ ഡൽഹിയില്‍ പറഞ്ഞു.പൊലീസ് വാഹനത്തിൽ അക്രമികളെ കൊണ്ടുവന്നുവെന്നും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. ഗൂഢാലോചനക്ക് മുഖ്യമന്ത്രി നേതൃത്വം നൽകിയെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. അക്രമികൾക്കെതിരായ ദുർബല വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും […]
സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 1,48,690 ഡോസ് കോവീഷീൽഡ് വാക്സിൻ എറണാകുളത്തും 1,01,500 ഡോസ് കോവീഷീൽഡ് വാക്സിൻ കോഴിക്കോട്ടുമെത്തി. തിരുവനന്തപുരത്ത് 1,28,500 ഡോസ് കോവീഷീൽഡ് വാക്സിനും 55,580 ഡോസ് കോവാക്സിനും രാത്രിയോടെ എത്തിയതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച 1,35,996 പേരാണ് വാക്സിനെടുത്തത്. 963 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,08,33,855 ഒന്നാം ഡോസും 32,52,942 രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,40,86,797 പേരാണ് വാക്സിൻ സ്വീകരിച്ചത്.
2022ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ് പേര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ജോണ്‍ സാമുവല്‍, കെ പി സുധീര, ഡോ. പള്ളിപ്പുറം മുരളി, ഡോ. രതീഷ് സക്സേന, ഡോ. പികെ സുകുമാരന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം. വി.ഷിനിലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’യാണ് മികച്ച് നോവല്‍. പി.എഫ് മാത്യൂസിന്റെ ‘മുഴക്കമ’ാണ് മികച്ച ചെറുകഥ. എന്‍.ജി ഉണ്ണികൃഷ്ണന്റെ ‘കടലാസ് വിദ്യ’ക്ക് മികച്ച കവിതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഡോ.എം.എം ബഷീര്‍, എന്‍ പ്രഭാകരന് എന്നിവര്‍ക്കാണ് ഇത്തവണത്തെ […]