കണ്ണൂരില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തി. കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് കള്ളവോട്ട കണ്ടെത്തിയത്. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസന്‍റെ വോട്ട് മറ്റൊരാള്‍ ചെയ്തതിനാല്‍ പ്രേമദാസനെ ചലഞ്ച് വോട്ട് ചെയ്യാന്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ അനുവദിച്ചു. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ട് നടക്കുന്നുവെന്ന ആരോപണം രാവിലെ ഒമ്പത് മണിയോടു കൂടിയാണ് കെ.പി.സി.സി വൈസ്പ്രസിഡന്‍റ് കെ. സുധാകരന്‍ ഉന്നയിക്കുന്നത്.
അതിന് പിന്നാലെ തന്നെ രണ്ടിടങ്ങിളില്‍ നിന്ന് കള്ളവോട്ടുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നുവന്നത്. ഒന്ന തലശ്ശേരി നഗര സഭയില്‍ നിന്നും മറ്റൊന്ന് മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ നിന്നുമാണ്. കണ്ണന്‍വയല്‍ പടനക്കട്ടി ഈസ്റ്റ് എല്‍.പി സ്കൂളിലെ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
പ്രേമദാസന്‍ വേട്ട് ചെയ്യാനെത്തുമ്പോള്‍ സി.പി.എം പ്രവര്‍ത്തകനായ പ്രേമരാജന് രാവിലെ തന്നെ വോട്ട് ചെയ്തു പോയി എന്ന വിവരമാണ് ലഭിച്ചത്. ഇക്കാര്യം പ്രിസൈഡിങ് ഓഫീസറെ രേഖാമൂലം എഴുതി അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന് ചലഞ്ച് വോട്ട് ചെയ്യാന്‍ അവസരമൊരുക്കി. രാവിലെ 8.15 ഓടെയാണ് ഇദ്ദേഹം വോട്ട് ചെയ്യാനെത്തുന്നത്. അതിന് മുന്നേ തന്നെ കള്ളവോട്ട് നടന്നിരുന്നു.