Kerala

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ തട്ടിപ്പ്; ക്രമക്കേട് കണ്ടെത്തിയത് കണ്ടിയൂർ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിൽ

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ വൻ ക്രമക്കേട് കണ്ടെത്തി ദേവസ്വം വിജിലൻസ്. മാവേലിക്കര കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിലാണ് അഴിമതി കണ്ടെത്തിയത്. മൃത്യുഞ്ജയ ഹോമത്തിനായി വലിയ തുക ഈടാക്കിയ ശേഷം തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്.

35 പൂജാദ്രവ്യങ്ങൾക്കുള്ള പണം വാങ്ങിയ ശേഷം ഹോമം നടത്തുന്നത് ഏഴ് സാധനങ്ങൾ ഉപയോഗിച്ചാണെന്നും ബോർഡിന് നൽകേണ്ട ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥർ തട്ടിയെടുത്തതായും വിജിലൻസ് കണ്ടെത്തി. വൻ സാമ്പത്തിക ക്രമക്കേടാണ് നടക്കുന്നതെന്ന് ഫിനാൻസ് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ഭക്തരിൽ നിന്ന് 220 രൂപ വാങ്ങുന്നതിൽ 70 രൂപ ദേവസ്വം ബോർഡിന് അടയ്‌ക്കേണ്ടതാണ്. എന്നാൽ ഇതും ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥർ ബോർഡിന് അടയ്‌ക്കേണ്ടതുണ്ടെന്നും ഫിനാൻസ് കമ്മിഷണറുടെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

2016 മുതൽ 57. 64 ലക്ഷം രൂപയാണ് ബോർഡിന് അയ്ക്കാനുള്ളതെന്ന് കണ്ടെത്തിയുണ്ട്. തുക മനപൂർവം ബോർഡിന് അടയ്ക്കാതിരിക്കുകയാണെന്നും ഉദ്യോഗസ്ഥരിൽ നിന്ന് ഇത് തിരിച്ചുപിടിക്കണമെന്നും ഫിനാൻസ് കമ്മിഷണർ ശുപാർശ ചെയ്തു. മാത്രമല്ല ഇവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.