എറണാകുളം കോതമംഗലത്ത് ഒരാള്‍ വെടിയേറ്റ് മരിച്ച നിലയില്‍. പോത്തിനക്കാട് പുളിന്താനത്താണ് സംഭവം. പ്രസാദ് എന്നയാളാണ് മരിച്ചത്. അയല്‍വാസിയുടെ വീടിന്റെ ടെറസിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Related News
കളമശ്ശേരി കണ്ടെയ്നർ റോഡിൽ ഇന്നലെ പെയ്ത മഴയിൽ വെള്ളക്കെട്ട്; മൂന്ന് വാഹനങ്ങൾ കുടുങ്ങി
കളമശ്ശേരി കണ്ടെയ്നർ റോഡിൽ ഇന്നലെ പെയ്ത മഴയിൽ വെള്ളക്കെട്ട്. വെള്ളം കെട്ടിക്കിടക്കുന്നത് മൂലം വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ല. ഓടയിലേക്ക് വെള്ളം ഒഴുകുന്ന വശത്ത് പ്ലാസ്റ്റിക്കുകൾ വന്നു അടഞ്ഞതാണ് കാരണം. ഒരു കാർ ഉൾപ്പടെ മൂന്ന് വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. ഇന്നലെയാണ് ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ വേനൽ മഴ എത്തിയത്. രാത്രി 8 മണിയോടെ ആരംഭിച്ച മഴ രാത്രി വൈകിയും പെയ്തു. ഒറ്റ മഴയിൽ തന്നെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. നന്നായി പെയ്യുന്ന ഒരു മഴയോടെ […]
വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം രാജ്നാഥ് സിങ്ങ് നാളെ ഏറ്റു വാങ്ങും
വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് നാളെ ഏറ്റു വാങ്ങും. ഇതിനായി പ്രതിരോധ മന്തി ഇന്ന് ഫ്രാൻസിലേക്ക് പോകും. 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനായാണ് ഫ്രാൻസുമായി ഇന്ത്യ കരാർ ഒപ്പിട്ടിരിക്കുന്നത്. ഏറെ വിവാദങ്ങൾക്ക് വഴിവച്ച റഫാൽ കരാറിലെ യുദ്ധവിമാനങ്ങളിൽ ആദ്യത്തേതാണ് പ്രതിരോധ മന്ത്രി നാളെ ഏറ്റുവാങ്ങുന്നത്. ഇന്ത്യൻ വ്യോമസേന സ്ഥാപക ദിനവും ദസ്റയും ആഘോഷിക്കുന്ന ദിവസം തന്നെയാണ് കൈമാറ്റം. ചടങ്ങിൽ ആയുധ പൂജ നടത്തുന്ന പ്രതിരോധ മന്ത്രി , ഏറ്റു വാങ്ങിയ […]
സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രതിരോധ മന്ത്രാലയം
കശ്മിരില്‍ നിന്ന് ഭീകരര്‍ സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. മുഹമ്മദ് യാസീന്‍ സുരക്ഷിതനാണ്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അവധിയിലെത്തിയ സൈനികനെ ഖാസിപോരയിലെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വാര്‍ത്ത.