Kerala

ഫോർട്ട് കൊച്ചി-വൈപ്പിൻ ‘റോ റോ സർവീസ്’ പുനരാരംഭിച്ചു

അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും വിരാമം. ഫോർട്ട് കൊച്ചി വൈപ്പിൻ ഭാഗത്തേക്ക് റോ-റോ സർവീസ് പുനരാരംഭിച്ചു. 138 ദിവസങ്ങൾക്ക് ശേഷമാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് വീണ്ടും ആരംഭിച്ചത്. അതേസമയം യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഒരു റോ-റോ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വൈപ്പിൻ ഫോർട്ട് കൊച്ചി റൂട്ടിൽ രണ്ട് റോ-റോകളും സർവീസ് ആരംഭിച്ചതോടെ യാത്ര ദുരിതത്തിന് പരിഹാരമായി. റോഡുകളിലെ ഗതാഗത കുരുക്ക് ഇല്ലാതെ 10 മിനിറ്റുകൊണ്ട് അക്കരെ എത്താം. ആലപ്പുഴ ചേർത്തല ഭാഗത്തേക്ക് പോകുന്നവർക്കും പറവൂർ കൊടുങ്ങല്ലൂർ പ്രദേശത്ത് പോകുന്നവർക്കും ഈ സർവീസുകൾ ഗുണകരമാണ്.

അറ്റകുറ്റപ്പണികളുടെ ഭാഗമായി ആയി രണ്ടുമാസത്തോളം സർവീസുകൾ നിർത്തിവച്ചിരുന്നു. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ ആണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് വീണ്ടും ആരംഭിച്ചത്. പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഇതിനായി ബജറ്റിൽ 10 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. മൂന്നാമത്തെ റോ-റോ കൂടി വരുന്നതോടെ ഫോർട്ടുകൊച്ചിയിൽ നിന്ന് വൈപ്പിൻ യിലേക്കുള്ള ജലഗതാഗതം കൂടുതൽ സുഗമമാകും.