മത്സ്യബന്ധന ബോട്ടിടിച്ച് യാത്രാജെട്ടി തകർന്നു. ഫോർട്ട് കൊച്ചി കമാലക്കടവിലെ യാത്രാജെട്ടിയാണ് മത്സ്യബന്ധന ബോട്ടിടിച്ച് തകർന്നത്. അപകട ശേഷം ബോട്ട് സ്ഥലത്തുനിന്ന് ഒളിപ്പിച്ചു. മത്സ്യബന്ധന ബോട്ടിന് നിരോധനമുള്ള മേഖലയിലാണ് അനധികൃതമായി ബോട്ട് എത്തിയത്. ബോട്ട് കണ്ടെത്താൻ പൊലീസും ഫിഷറീസ് വിഭാഗവും അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ 24 ന് ലഭിച്ചു.
Related News
പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും
കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. മൂന്നാംഘട്ട അലോട്ട്മെന്റിലെ വിദ്യാർത്ഥികളുടെ പ്രവേശനം ഇന്ന് 5 മണിവരെ നീട്ടിയിട്ടുണ്ട്. ആകെയുള്ള 2,96,271 സീറ്റുകളിൽ 2,95,118 സീറ്റുകളിലേക്കും അലോട്ട്മെന്റ് പൂർത്തിയായിട്ടുണ്ട്. മൂന്നാം അലോട്ട്മെന്റിന് മുമ്പായി മാനേജ്മെന്റ് – അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണ്. അലോട്ട്മെൻറ് കിട്ടിയിട്ടും അതത് സ്കൂളുകളിൽ എത്താത്ത വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെൻറ് […]
സിപിഐഎം പയ്യന്നൂർ ഫണ്ട് തിരിമറി വിവാദം; ജില്ലാ നേതൃത്വം അംഗീകരിച്ച കണക്കുകൾ ഇന്ന് ലോക്കൽ കമ്മിറ്റികളിൽ അവതരിപ്പിക്കും
സിപിഐഎം പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിൽ ജില്ലാ നേതൃത്വം അംഗീകരിച്ച കണക്കുകൾ ഇന്ന് ലോക്കൽ കമ്മിറ്റികളിൽ അവതരിപ്പിക്കും. അതേസമയം രക്തസാക്ഷി, ധനരാജിൻ്റെ കടം പാർട്ടി അടച്ചു തീർത്തു. പയ്യന്നൂർ സഹകരണ ബാങ്കിലെ ബാധ്യതയായ 9.8 ലക്ഷം രൂപയാണ് സിപിഐഎം ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്ന് നൽകിയത്. 3 ഫണ്ടുകളുടെ വിനിയോഗമാണ് പയ്യന്നൂരിലെ പാർട്ടിയെ പിടിച്ചുകുലുക്കിയ വിവാദമായി വളർന്നത്. ഇതിൽ ധനരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം രൂപ തിരിമറി നടത്തിയെന്ന പരാതിയാണ് സിപിഐഎമിനെ ഏറെ പ്രതിരോധത്തിലാക്കിയത്. മുൻ […]
ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ വൈകും; മന്ത്രി
ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ വൈകും.കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. വിവിധ കമ്പനികളുമായി ചർച്ച നടത്തി. തീരുമാനം വൈകാതെ ഉണ്ടാകുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. സന്നിധാനത്ത് കെട്ടിക്കിടക്കുന്നത് 6.65 ലക്ഷം ടിൻ ഉപയോഗ ശൂന്യമായ അരവണ. അരവണ നീക്കത്തിന് സ്വകാര്യ വളം കമ്പനികളില്‍ നിന്നുള്‍പ്പടെ താത്പര്യപത്രം ക്ഷണിക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ദേവസ്വം മന്ത്രിയുടെ അനുമതിയോടെയാകും തുടര്‍നടപടി. വനത്തിൽ ഇവ നശിപ്പിക്കാനാകില്ലെന്ന് വനം വകുപ്പ് അറിയിച്ചു.ഏലക്കയില്‍ കീടനാശിനിയുടെ […]