പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും ദേശീയ സമിതി അംഗവുമായ കെ എം ശരീഫ് അന്തരിച്ചു. 56 വയസ്സായിരുന്നു. മംഗളൂരൂവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മികച്ച വാഗ്മിയും നേതൃപാടവുമുള്ള കെ എം ശരീഫ് കര്‍ണാടകയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഖബറടക്കത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് അറിയിച്ചു.
Related News
മുനമ്പത്ത് നിന്നും അഭയാര്‍ത്ഥികള്‍ പോയതായി സൂചനമാത്രം; ബോട്ട് കണ്ടെത്താനുള്ള ശ്രമം തുടരുന്നു
മുനമ്പം ഹാര്‍ബറില്‍ നിന്ന് അഭയാര്‍ത്ഥികള്‍ പോയതായി സംശയിക്കുന്ന ദയമാതാ ബോട്ട് കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി. ചെറായിയിലെ റിസോര്‍ട്ടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. തമിഴ്നാട് ക്യൂബ്രാഞ്ചും മുനമ്പത്തെത്തി അന്വേഷണം നടത്തുന്നുണ്ട്. മുനമ്പം മാല്യക്കര ഹാര്‍ബര്‍ വഴി ബോട്ടില്‍ ചിലര്‍ പോയതായി സൂചനകള്‍ ലഭിച്ചെങ്കിലും ക്യത്യമായ തെളിവുകളൊന്നും തന്നെ പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. അന്വേഷണ സംഘം ഇന്നും ചെറായിയിലെ ചില റിസോര്‍ട്ടുകളിലെ സി.സി.ടി.വി ദ്യശ്യങ്ങളടക്കം പരിശോധന നടത്തുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് ലഭിച്ച ചില രേഖകളുടെ അടിസ്ഥാനത്തിലാണ് […]
വി.ഐ.പികളുടെ സന്ദർശന വേളയിൽ മാത്രം റോഡുകൾ പെട്ടെന്ന് നന്നാക്കാൻ കഴിയുന്നതെങ്ങിനെയെന്ന് കോടതി
വി.ഐ.പികളുടെ സന്ദർശന വേളയിൽ മാത്രം റോഡുകൾ പെട്ടെന്ന് നന്നാക്കാൻ കഴിയുന്നതെങ്ങിനെയെന്ന് ഹൈക്കോടതി. റോഡിൽ വീണ് വാഹന യാത്രക്കാർ മരിച്ചിട്ടും അറ്റകുറ്റ പണി നടത്താത്ത റോഡുകൾ , വി.ഐ.പികളുടെ സന്ദര്‍ശന വേളയില്‍ അതിവേഗത്തിലാണ് നന്നാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചി നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കാൻ നഗരസഭയോടും പൊതുമരാമത്ത് വകുപ്പിനോടും നിർദേശിക്കണെമന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി സി.പി അജിത് കുമാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. കൊച്ചിയിൽ കഴിഞ്ഞ ദിവസമാണ് ഒരാൾ റോഡിലെ കുഴിയിൽ വീണ് മരിച്ചത്. ഗുരുതരമായി […]
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ധനവകുപ്പുമായി ചർച്ച നടത്താൻ ഗതാഗതവകുപ്പ്
കെഎസ്ആർടിസി ശമ്പളപ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട ചർച്ചകളുമായി സർക്കാർ. ധനവകുപ്പുമായി കൂടി ആലോചിച്ച് വളരെ വേഗം തൊഴിലാളികൾക്ക് ശമ്പളം നൽകാനാണ് ഗതാഗതവകുപ്പിൻറെ നീക്കം.അതേസമയം സമരമുയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് തൊഴിലാളി സംഘടനകൾ. മാസം പകുതി പിന്നിട്ടു. ശമ്പളം നൽകാത്തതിനെതിരെ പണിമുടക്കടക്കമുള്ള സമരവും നടത്തി. എന്നിട്ടും സർക്കാർ കുലുങ്ങാതായതോടെയാണ് ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരം കടുപ്പിക്കുന്നത്.ഗതാഗമന്ത്രി അനാവശ്യപിടിവാശി കാണിക്കുന്നുവെന്നാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ ആരോപണം.നാളെ മുതൽ ഭരണാനുകൂല സംഘടന സിഐടിയുവും സമരം പ്രഖ്യാപിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി.പിന്നാലെ തിരക്കിട്ട ചർച്ചകൾ. മന്ത്രിസഭാ യോഗത്തിൽ […]