കൊല്ലം മുൻ എം.എൽ.എ എസ് ത്യാഗരാജൻ അന്തരിച്ചു. 85 വയസായിരുന്നു. നാളെ രാവിലെ ആർ.എസ്.പി ഓഫീസിൽ പൊതു ദർശനം നടത്തും. സംസ്കാരം 11.30 ന് പോളയത്തോട് പൊതു ശ്മാശാനത്തിൽ നടക്കും. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും, കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. 1977-ൽ കൊല്ലം എം.എൽ.എ ആയിരുന്നു എസ് ത്യാഗരാജൻ.
Related News
സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് കണക്കാക്കരുതെന്ന് ബിജെപി
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് കണക്കാക്കരുതെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. കോവിഡ് ബാധിതർക്കുള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം സുതാര്യമല്ലെന്നാണ് ബിജെപിയുടെ വാദം. കോണ്‍ഗ്രസും സമാന ആരോപണം ഉന്നയിക്കുന്നു. തൃശൂർ ജില്ലയിലെ സ്പെഷ്യൽ ബാലറ്റ് വിതരണം ചെയ്തതിൽ വ്യാപക ക്രമക്കേടെന്നാണ് കോണ്‍ഗ്രസ് ആരോപണം. ലിസ്റ്റിൽ ഉൾപ്പെട്ടതിനേക്കാൾ കൂടുതൽ സ്പ്ഷ്യൽ ബാലറ്റ് എത്തിയാല്‍ വോട്ട് എണ്ണൽ തടയുമെന്ന് ടി എൻ പ്രതാപൻ എംപി പറഞ്ഞു. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് ജില്ലാ […]
സ്വർണവില ഇടിഞ്ഞു; പവന് കുറഞ്ഞത് 400 രൂപ
സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5480 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 43,840 രൂപയാണ്. മാർച്ച് 18 ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 150 രൂപ കൂടിയാണ് സ്വർണവില പവന് റെക്കോർഡ് വിലയായ 5530 ൽ എത്തിയത്. യു.എസിലെ സിലിക്കൺവാലി, സിഗ്നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ചയും, സ്വിസ് ബാങ്ക് തകർച്ചയിലേക്കെന്ന വാർത്തകളുമാണ് സ്വർണ വില ഉയരാൻ കാരണമായത്. ഇതിന് […]
ക്രൈസ്തവ മതം സ്വീകരിച്ച കേരളത്തിലെ ഗോത്ര വിഭാഗങ്ങൾ ഉയർന്ന സാമൂഹ്യ നിലവാരം ആർജിച്ചുവെന്ന് പഠനം
ക്രൈസ്തവ മതം സ്വീകരിച്ച തൃശൂരിന് താഴേക്കുള്ള ദക്ഷിണ കേരളത്തിലെ ഗോത്ര വിഭാഗങ്ങൾ ഉന്നത വിദ്യാഭ്യാസത്തിലൂടെയും നഗരങ്ങളിലേക്ക് ചേക്കേറിയതിലൂടെയും ഉയർന്ന സാമൂഹ്യ നിലവാരം ആർജിച്ചുവെന്ന് പഠനം. ഗുലാട്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ മുൻ ഡയറക്ടറും ഗവേഷകനുമായ ഡി.നാരായണ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വടക്കൻ കേരളത്തിലെ ഗോത്രവിഭാഗങ്ങളെ അപേക്ഷിച്ച് ക്രൈസ്തവ മതം സ്വീകരിച്ച ദക്ഷിണ കേരളത്തിലെ ഗോത്ര വിഭാഗങ്ങളിൽ ജോലി സമ്പന്ദമായ കുടിയേറ്റത്തിന്റെ കാര്യത്തിലും ബിരുദ ധാരികളുടെ എണ്ണത്തിലും വർധനയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ഇൻഡോ-കനേഡിയൻ കൊളാബറേറ്റീവ് […]