Kerala

വിധിയിൽ സന്തോഷമെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ്

വിധിയിൽ ഏറെ സന്തോഷം. കുറ്റം തെളിഞ്ഞുവെന്ന് പറഞ്ഞപ്പോൾ സത്യം ജയിച്ചുവെന്ന് മുൻ സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ്. ശിക്ഷ കൂടിയാലും കുറഞ്ഞാലും അതിൽ പ്രാധാന്യമില്ല. നീതി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്.

അഭയ കേസുമായി ബന്ധപ്പെട്ട് സമ്മർദ്ദത്തിന് വഴങ്ങേണ്ട സാഹചര്യത്തിൽ സ്വയം വിരമിച്ച സിബിഐ ഉദ്യോഗസ്ഥനാണ് വർഗീസ് പി തോമസ്. വിആർഎസ് എടുത്തതിൽ വിഷമമില്ല. സത്യത്തിന് വേണ്ടി നിലകൊണ്ടതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.

സത്യ സന്ധമായി ജോലി ചെയ്യാൻ കഴിയില്ലെന്ന് കണ്ടപ്പോൾ വിട്ട് പോന്നതാണ് ഡിഫൻസ് സർവീസുകളിൽ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത് അനുസരിക്കേണ്ടിവരും. അതിന് കഴിയില്ല. ഇന്ത്യയിൽ എവിടെ വേണമെങ്കിലും ട്രാൻസ്ഫർ നൽകാമെന്ന് പറഞ്ഞതാണ്. അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ പിരിഞ്ഞു പോകുന്നത് ജനങ്ങൾക്ക തന്റെ മേലുള്ള വിശ്വാസ്യതകുറയ്ക്കാൻ ഇടവരും. തെറ്റ് ചെയ്യാതെ ശിക്ഷ വാങ്ങാൻ കഴിയില്ല. അത് കൊണ്ട് സർവീസിൽ നിന്നും പിരിഞ്ഞതാണ്. സർവീസിൽ 10 വർഷം ശേഷിക്കെയാണ് വിആർഎസ് എടുക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയ്ക്ക് തെളിവുകളുടെ അടിസ്ഥാനത്തിലും വ്യക്തിപരമായും തീരുമാനമെടുക്കാം. കൊലപാതകം തെളിഞ്ഞ കേസിൽ മിനിമം ശിക്ഷ നൽകിയില്ലെങ്കിൽ പൊതു ജനങ്ങളുടെ ഭാഗത്ത് നിന്ന് കോടതിയ്ക്ക് വിനമർശമമേൽക്കേണ്ടിവരും. ഈ കോടതി വിധിയെ വെല്ലുവിളിച്ച് ഹൈക്കോടതിയിൽ പോയാലും മെറിറ്റ് ഉള്ള കേസായതിനാൽ എത്രത്തോളം നിലനിൽക്കുമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.