മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്ന ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടി. പട്ടം ജംങ്ഷനു സമീപത്തു നിന്നും തിരുവനന്തപുരം നഗരസഭയുടെ ഈഗിൾ ഐ സ്ക്വാഡ് മത്സ്യം പിടിച്ചെടുത്തത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് 2.5 ടണ്‍ വരുന്ന മത്സ്യം പിടിച്ചെടുത്തത്.
ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം സംസ്ഥാനത്ത് വ്യാപകമായി ഒഴുകുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ വിവിധ മാര്‍ക്കറ്റുകളില്‍ നിന്ന് ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ പിടികൂടിയിരുന്നു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം.