വയനാട്ടിലെ വടക്കനാട് വന്യജീവി സങ്കേതത്തിനകത്ത് കാട് കത്തിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ പ്രേരണക്കുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തു.
വനത്തിന് തീയിട്ട് വന്യജീവി ആക്രമണം പ്രതിരോധിക്കുമെന്നായിരുന്നു നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തംഗവും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ബെന്നി കൈനിക്കലിന്റെ ആഹ്വാനം. വന്യജീവി പ്രശ്‌നം അവസാനിപ്പിച്ചില്ലെങ്കില്‍ കാട് കത്തിക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ക്കെതിരെ കേസെടുത്താല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രണ്ട് കാലില്‍ നടക്കില്ലെന്നുമായിരുന്നു ബെന്നി പറഞ്ഞത്.